DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് സ്കൂള്‍ കായികമേളക്ക് ഒക്റ്റോബര്‍ 25നു കൊടിയുയരും

In sports BY Admin On 27 September 2015
മിനിക്കോയ് 20/09/2015: 25മത് ലക്ഷദ്വീപ് സ്കൂള്‍ കായിക മേള മിനിക്കോയിയില്‍ ഒക്റ്റോബര്‍ 25 മുതല്‍ തുടക്കമാവും. ഇതിനായി മിനിക്കോയിയിലെ പതിനാല്` വില്ലേജുകളുടേയും മൂപ്പന്മാരും വിവിധ ഉദ്യോഗസ്ഥ വ്യന്ദങ്ങളും സന്നദ്ധ സംഘടനകളും അടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റി കൂടിയാലോചനകള്‍ ആരംഭിച്ചു. സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പിളും മേളയുടെ ചെയര്‍മാനുമായ ശ്രീ ജി.കെ. മുഹമ്മദ് മാഷിന്റെ നേത്യത്വത്തിലായിരുന്നു ചര്‍ച്ച. ഏകദേശം 600'ല്‍ പരം അത്ലറ്റുകള്‍ പങ്കെടുക്കുന്ന ലക്ഷദ്വീപിലെ ഏറ്റവും വലിയ സ്കൂള്‍ കായിക മേളയാണ്` എല്‍.എസ്.ജി. ഇവിടുന്ന് തെരെഞ്ഞെടുക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ മാറ്റുരയ്ക്കുവാന്‍അവസരം ലഭിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY