DweepDiary.com | ABOUT US | Friday, 29 March 2024

അഭിമാന നേട്ടം- പോലീസ് അക്കാദമി അത്ലറ്റിക്സ് മീറ്റില്‍ ലക്ഷദ്വീപ് ചാമ്പ്യന്മാര്‍

In sports BY Admin On 15 November 2014
തൃശൂര്‍(14.11.14):- പോലീസ് അക്കാദമി പുരുഷ വനിതാ അത്ലറ്റിക്സ് മീറ്റില്‍ ലക്ഷദ്വീപ് ചാമ്പ്യന്മാരായി. 260 ഓളം വരുന്ന കേരളത്തില്‍ നിന്നുള്ള ട്രൈനീസ് 4 കമ്പനികളിലായി മത്സരിച്ചപ്പോള്‍ വെറും 39 പേരടങ്ങുന്ന ലക്ഷദ്വീപില്‍ നിന്നുള്ള പോലീസ് ട്രൈനീസ് TT3 കമ്പനിക്ക് വേണ്ടി മത്സരിക്കുകയും 102 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. അതേസമയം രണ്ടാം സ്ഥാനം നേടിയ കേരളാ TT6 കമ്പനിക്ക് വെറും 22 പോയിന്റ് മാത്രമേ നേടാനായുള്ളൂ. വനിതാ വിഭാഗത്തില്‍ 380 ഓളം വരുന്ന കേരളാ ട്രൈനീസ് 4 കമ്പനികളിലായി മത്സരിച്ചപ്പോള്‍ വെറും 16 പേരടങ്ങുന്ന ലക്ഷദ്വീപ് വനിതകള്‍ 35 പോയിന്റ് നേടി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ അഗത്തി സ്വദേശി ശ്രീ.ഇസ്മാഈലും വനിതാ വിഭാഗത്തില്‍ കവരത്തി സ്വദേശി ശ്രീമതി.മൈമൂനത്തും വ്യക്തിഗത ചാമ്പ്യന്മാരായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY