DweepDiary.com | ABOUT US | Friday, 29 March 2024

മധുര പ്രതികാരം-15 മാര്‍ക്കില്‍ അദ്ധ്യാപകരെ തോല്‍പ്പിച്ച് കുട്ടികള്‍

In sports BY Admin On 07 September 2014
ചെത്ലാത് (05/09/2014): മാര്‍ക്കും കുട്ടികളും അദ്ധ്യാപകരും എന്ന്‍ കേട്ട് ഒരു പരീക്ഷയെ കുറിച്ചുള്ള വാര്‍ത്തയെന്ന് തെറ്റിദ്ധരിക്കണ്ട. അല്‍പം ആലങ്കാരികമായി പറഞ്ഞെന്ന് മാത്രം. എന്നാല്‍ അധ്യാപക ദിനത്തില്‍ നടന്ന പതിനഞ്ച് ഓവര്‍ ക്രിക്കറ്റ് മല്‍സരം അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം പതിനഞ്ച് മാര്‍ക്കിന്‍റെ ഒരു പരീക്ഷയായിരുന്നു. അദ്ധ്യാപകദിനവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് നടന്ന ക്രിക്കറ്റ് മല്‍സരത്തില്‍ വിദ്യാര്‍ത്ഥി ടീമിനെ തോല്‍പ്പിച്ച അധ്യാപകര്‍ക്ക് പക്ഷെ ഈ വര്‍ഷം തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്നു. ലൈബ്രേറിയന്‍ ഉമര്‍ ഫാറൂഖ് സാറിന്‍റെ നേതൃത്വത്തിലൂള്ള യുവ അദ്ധ്യാപകരും +2 വിദ്യാര്‍ത്ഥിയും നാഷണല്‍ ലെവലില്‍ മല്‍സരിച്ച് പ്രാവീണ്യം കാഴ്ചവെച്ച മുഹമ്മദ് യാസീന്‍ അക്രം ബി.പി.യുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പടയും എറ്റ് മുട്ടിയപ്പോള്‍ മൈതാനത്ത് കണ്ടത് തീപാറുന്ന യുദ്ധമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീച്ചേയ്സ് ഇലവന്‍ നിശ്ചിത ഓവറില്‍ 121 റണ്‍സ് എടുത്തു. സ്റ്റുഡന്‍റ്സ് സിക്സേയ്സ് തുടക്കത്തില്‍ തീപ്പൊരി ബാറ്റിങ്ങ് കാഴ്ച വെച്ചെങ്കിലും മധ്യനിര ബാറ്റിങ്ങ് നിസാം (പി‌ഇ‌ടി), മന്‍സൂര്‍ (പി‌ജി‌ടി), ഇര്‍ഷാദ് (പി‌എസ്‌ടി), കാസ്മിക്കോയ (സി‌ഐ‌സി ഓപ്പറേറ്റര്‍), അക്ബര്‍ (പി‌ഇ‌ടി), അന്‍ശാദ് (പി‌ഇ‌ടി) എന്നിവരുടെ ബോളിങ്ങില്‍ തകര്‍ന്നു. അവസാന ഓവര്‍ ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥി ടീമിന് വിജയിക്കാന്‍ നാല് റണ്‍സ് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നു. കാസ്മിക്കോയ സാറിന്‍റെ മികച്ച ബോളിങ്ങില്‍ നാല് ബോള്‍ ഡോട്ട് ആവുകയാണുണ്ടായത്. എന്നാല്‍ അഞ്ചാം ബോള്‍ ബോണ്ടറി കടത്തി വിദ്യാര്‍ത്ഥികള്‍ ആ പഴയ കണക്ക് തീര്‍ത്തു. അംഗപരിമിതനാണെങ്കിലും ക്യാപ്റ്റനായ ഫാറൂഖ് സാറിന്‍റെ അല്‍ഭുതകരമായ ഫീല്‍ഡിങ്ങ് മികവ് കളിയുടെ മാറ്റ് കൂട്ടി. വിദ്യാര്‍ത്ഥി ടീമിന്‍റെ സൈഫ് അലിയെ മിന്നുന്ന ക്യാച്ച് എടുത്ത് പുറത്താക്കിയപ്പോള്‍ ടീമംഗങ്ങള്‍ ഒരു നിമിഷം സ്തംഭരായി. പിന്നെ ഫാറൂഖ് സാറിനെ അനുമോദങ്ങള്‍ കൊണ്ട് വളഞ്ഞു.


: സ്പോര്‍ട്സ് ഡെസ്ക്

SHARE YOUR FEEDBACK

RECENT IN THIS CATEGORY