DweepDiary.com | ABOUT US | Saturday, 14 December 2024

ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വംബന്മാരെ തോൽപിച്ച് ലക്ഷദ്വീപ്

In sports BY Web desk On 21 November 2024

ജമ്മു കാശ്മീർ: ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വമ്പൻമാരായ ഉത്തർപ്രദേശിനെ മലർത്തിയടിച്ച് ലക്ഷദ്വീപ്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിനെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ലക്ഷദ്വീപ് പരാജയപ്പെടുത്തി. കഴിഞ്ഞ എട്ടു വർഷമായി തുടർച്ചയായി ചാമ്പ്യന്മാരായ ടീമാണ് ഉത്തർപ്രദേശ്. പതിനഞ്ച് റൺസിനാണ് ലക്ഷദ്വീപ് ടീം ഉത്തർപ്രദേശിനെ പരാജയപ്പെടുത്തിയത്. ലക്ഷദ്വീപിന് വേണ്ടി 19 ബോളുകളിൽ നിന്നും 27 റൺസ് നേടി പുറത്താകാതെ നിന്ന ഇർഷാൻ, 11 ബോളുകളിൽ നിന്നും 13 റൺസ് നേടിയ മുഷ്‌താഖ് എന്നിവരാണ് ലക്ഷദ്വീപിന്റെ കരുത്തായത്. ബോളിംഗിലും കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ലക്ഷദ്വീപ് ടീമിന് സാധിച്ചു. രണ്ട് ഓവറിൽ വെറും ഒൻപത് റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ മുഷ്താഖ്, ഓരോ വിക്കറ്റ് വീതം നേടിയ അൽത്താഫ്, നസീർ എന്നിവരും ബോളിംഗിൽ ഉത്തർപ്രദേശിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം തീർത്തു. ആദ്യം ബാറ്റ് ചെയ്ത ലക്ഷദ്വീപ് ടീം എട്ട് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശിന് നിശ്ചിത എട്ട് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് നേടാനേ സാധിച്ചുള്ളൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY