DweepDiary.com | ABOUT US | Saturday, 14 December 2024

എൽ.എസ്.ജി. നടത്താനുള്ള കിൽത്താൻ ദ്വീപിൻ്റെ സാധ്യതകൾ തെളിയുന്നു

In sports BY Web desk On 06 November 2024
കിൽത്താൻ: ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഇപ്രാവശ്യം കിൽത്താൻ ദ്വീപിൽ നടക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കിൽത്താൻ ദ്വീപ് ഒന്നടങ്കം. കിൽത്താൻ ആർ.എസ്.സി സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഇപ്രാവശ്യം കിൽത്താൻ ദ്വീപിൽ നടക്കുമെന്ന് അധികാരികളുടെ ഭാഗത്ത് നിന്നും തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും, കിൽത്താൻ ദ്വീപ് സ്കൂൾ പ്രിൻസിപ്പൽ, ക്ലബ്ബുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു എന്നും, അതിന് വേണ്ടി നാട്ടുകാരുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാവുമെന്നും, ദ്വീപ് ഡയറിയോട് പറഞ്ഞു.
14 വർഷത്തിന് ശേഷമാണ് ഇപ്പോൾ കിൽത്താൻ ദ്വീപിൽ എൽ.എസ്.ജി.ക്കുള്ള വേദിയാവുന്നത്. അഡ്മിനിസ്ട്രേഷന് മുന്നിലുള്ള ആശങ്ക അകമഡേഷൻ എന്ന മൂലാമാലയായിരുന്നു, എന്നാൽ അതിൻ്റെ ഫുൾ ഡീറ്റയിൽസ് ഗവൺമെൻ്റ് സംവിധാനങ്ങൾ കൊണ്ട്തന്നെ നിറവേറ്റാൻ കഴിയും എന്ന് റിപ്പോർട്ട് നൽകീട്ടുണ്ട്, നിലവിൽ സ്വകാര്യ സ്ഥാപനങ്ങളെ താമസത്തിന് ആശ്രയിക്കേണ്ട സ്ഥിതിയില്ലെന്നും ആർ.എസ്.സി. സെക്രട്ടറി സിയാദ് ബീ.പി. അഭിപ്രായപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY