സ്കൂൾ ഗെയിംസ് കിരീടം തിരിച്ചുപിടിച്ച് ആന്ത്രോത്ത്
അഗത്തി: 33 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കായികമേള കൊടിയിറങ്ങുമ്പോൾ കഴിഞ്ഞ രണ്ടുവർഷം നഷ്ടപ്പെട്ട ചാമ്പ്യൻസ് കിരീടം തിരിച്ച് പിടിച്ചിരിക്കുകയാണ് ആന്ത്രോത്ത് ദ്വീപ്. 19 സ്വർണ്ണവും 15 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 199 പോയിൻ്റ് നേടി ആന്ത്രോത്ത് ജേതാക്കളായി. ഇതോടെ 33 സീസണുകളിൽ 23 തവണ ജേതാക്കൾ ആയിരിക്കുകയാണ് ആന്ത്രോത്ത് ടീം. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ കവരത്തി ദ്വീപാണ് രണ്ടാം സ്ഥാനത്ത്. 16 സ്വർണ്ണം, 16 വെള്ളി, 9 വെങ്കലം എന്നിങ്ങനെ 164 പോയിൻ്റാണ് കവരത്തി ദ്വീപ് നേടിയത്. ആതിഥേയരായ അഗത്തി ദ്വീപാണ് മൂന്നാം സ്ഥാനത്ത്.
ഓരോ ദ്വീപിനും ലഭിച്ച പോയിന്റുകൾ: ആന്ത്രോത്ത്-199, കവരത്തി-164, അഗത്തി-137, അമിനി - 121, കടമത്ത് - 66, കിൽത്താൻ - 45, ചെത്ത്ലാത്ത് -34, മിനിക്കോയ് - 33, കൽപ്പേനി - 11, ബിത്ര- 0.
അഗത്തി മിനി സ്റ്റേഡിയത്തിൽ വൈകിട്ട് നടന്ന സമാപന ചടങ്ങിൽ അഗത്തി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ശ്രീമതി കെ.ഐ നജ്മുന്നിസ മുഖ്യാതിഥിയായി പങ്കെടുത്തു. സ്പോർട്സ് ഓർഗനൈസർ ഷർഷാദിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ മീറ്റ് സെക്രട്ടറി ശ്രീ.എ.കെ സനീബ് ഖാൻ മീറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.