ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് തിരി തെളിഞ്ഞു
അഗത്തി : 33 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് സ്കൂൾ ഗെയിംസ് ഉദ്ഘാടനം ചെയ്തു. "റേസ്, റൈസ്, റെസ്പെക്ട്" എന്നതാണ് മീറ്റിന്റെ മുദ്രാവാക്യം. ഗെയിംസിനങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. 23 തവണ ചാമ്പ്യൻമാരായ ആന്ത്രോത്തും കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ചാമ്പ്യൻമാരായ കവരത്തിയും തമ്മിലാണ് കടുത്ത മത്സരം. എന്നാൽ ആധിതേയരായ അഗത്തി ചാമ്പ്യൻ പട്ടം തിരിച്ച് പിടിച്ച് 1995 ആവർത്തിക്കുമെന്നും കണക്ക് കൂട്ടുന്നു. 660 ഓളം കായിക താരങ്ങൾ പങ്കെടുക്കുന്ന മാമാങ്കത്തിൽ 200 പെൺ കുട്ടികളും 460 ആൺകുട്ടികളും മാറ്റുരക്കുന്നു.