DweepDiary.com | ABOUT US | Saturday, 14 September 2024

മൊഹാലി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സീസൺ 12 ഒക്ടോബർ ആദ്യവാരം

In sports BY Web desk On 01 September 2024
കിൽത്താൻ: ലക്ഷദ്വീപ് ക്രിക്കറ്റിൽ വമ്പൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ മൊഹാലി ബോയ്സ് സംഘടിപ്പിക്കുന്ന മൊഹാലി റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ 12ആം സീസൺ ഒക്ടോബർ ആദ്യവാരം തുടക്കം കുറിക്കുന്നു. കിൽത്താൻ ദ്വീപിൽ ഇത് വരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ പ്രൈസ്മണി ക്രിക്കറ്റ് ടൂർണ്ണമെൻ്റാണ് മൊഹാലി സീസൺ-12ലൂടെ യാഥാർത്ഥ്യമാകുന്നത്. ടൂർണ്ണമെൻ്റിലെ ഒന്നാം സ്ഥാനക്കാർക്ക് 60,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 40,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക.
ഐ.പി.എൽ. മാതൃകയിൽ താരലേലത്തിലൂടെ രജിസ്റ്റർ ചെയ്ത കളിക്കാരെയാണ് ഓരോ ടീമും സ്വന്തമാക്കുക. പ്ലയേർ രജിസ്ട്രേഷൻ 28/08/2024 മുതൽ 18/09/2024 വരെയാണ്. പ്രാദേശിക കളിക്കാർക്ക് 150 രൂപയും മറുനാടൻ കളിക്കാർക്ക് 300 രൂപയുമാണ് രജിസ്ട്രേഷൻ തുക. ടൂർണ്ണമെൻ്റിലെ പ്ലയേസ് രജിസ്ട്രേഷൻ്റെ മുൻഗണനാ ക്രമമനുസരിച്ച് ലഭ്യമായ ഫ്രാഞ്ചെയ്സികളുടെ തോതിനനുസൃതമായി കളിക്കാരെ പരിഗണിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 94973 66358, +91 94003 90603 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY