ബീക്കുഞ്ഞിബി ഇന്റര്‍ ഐലന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന്

അഗത്തി: അഗത്തി സോക്കര്‍ പ്രമോട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ബീക്കുഞ്ഞിബി ഇന്റര്‍ ഐലന്‍ഡ്
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന് ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ലോഗോ ലോഞ്ചിംങും ഔദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞ ദിവസം അഗത്തി പഞ്ചായത്ത് സ്റ്റേജില്‍വെച്ച് നടന്നു.
ബി ഡി ഒ ബുസര്‍ ജംഹര്‍ ലോഗോ ലോഞ്ചിംങ് നിര്‍വഹിച്ചു. ബീക്കുഞ്ഞിബി ഇന്റര്‍ ഐലന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജോയിന്റ് കണ്‍വീനര്‍ വി ഹുദൈഫ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. കൂപ്പണ്‍ ഉദ്ഘാടനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ മധുകുമാര്‍ നിര്‍വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫക്രുദ്ധീന്‍, അഗത്തി ഓട്ടോ യൂണിയന്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, ടൂര്‍ണമെന്റ് ട്രഷറര്‍ അബ്ദുല്‍ സലീം എന്നിവര്‍ കൂപ്പണ്‍ ഏറ്റുവാങ്ങി. ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം.