DweepDiary.com | ABOUT US | Thursday, 30 November 2023

ഗോൾഡൻ ബേബി ലീഗ്: ഏറ്റത്താർ ബോയ്സ് ജേതാക്കൾ

In sports BY P Faseena On 11 September 2023
അമിനി: പ്രഥമ ഗോൾഡൻ ബേബി ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം അണിഞ്ഞ് ഏറ്റത്താർ ബോയ്സ്. ഫൈനൽ മത്സരത്തിൽ അലിയാർ കിഡ്സിനെയാണ് ഏറ്റത്താർ ബോയ്സ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനുള്ള അവാർഡിന് ഏറ്റത്താർ ബോയ്സിലെ സൽമാനുൽ ഫാരിസ് അർഹനായി.
ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അമിനി ഐലൻഡ് ഫുട്ബോൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളിൽ നിന്നായി അണ്ടർ പത്ത് വിഭാഗത്തിലെ കുട്ടികളാണ് പങ്കെടുത്തത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY