DweepDiary.com | ABOUT US | Friday, 29 March 2024

നാഷണല്‍ ഇന്റര്‍ സായി അത്‌ലറ്റിക് മത്സരത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി നിഹാല്‍

In sports BY P Faseena On 26 February 2023
പട്യാല: പഞ്ചാബിലെ പട്യാലയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സായി അത്‌ലറ്റിക് മത്സരത്തില്‍ വെങ്കലമെഡല്‍ നേടി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് നിഹാല്‍. ഫെബ്രുവരി 20 മുതല്‍ 24 വരെ നടന്ന മത്സരത്തിലെ ട്രയാത്തലിലും, 60 മീറ്ററിലുമായി രണ്ട് വെങ്കല മെഡലുകളാണ് നിഹാല്‍ നേടിയത്. ആന്ത്രോത്ത് സായിയില്‍ നിന്ന് പത്ത് കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സ്‌പോട്‌സ് അതോറിറ്റി ഇന്ത്യക്ക് കീഴിലുള്ള എല്ലാ ട്രൈനിഗ് സെന്ററില്‍ നിന്നും വിവിധപ്രായത്തിലുള്ള കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് കപ്പല്‍ സൗകര്യം ലഭ്യമല്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പഞ്ചാബിലെ ശൈത്യകാലവാസ്ഥയും യാത്ര ബുദ്ധിമുട്ടുകള്‍കൊണ്ടും മറ്റുകുട്ടികള്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് തഴയപ്പെടുകയായിരുന്നു എന്ന് സായി അധികൃതര്‍ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY