ഖേലോ ഇന്ത്യയിൽ വെള്ളിമെഡൽ നേടി മുബസ്സിന മുഹമ്മദ്

ഭോപ്പാൽ: ഭോപ്പാലിൽ വെച്ച് നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളിമെഡൽ നേടി മുബസിന മുഹമ്മദ്. 5.72 നീളത്തിൽ ചാടിയാണ് മുബസ്സിന വെള്ളിമെഡൽ സ്വന്തമാക്കിയത്. ഒഡിഷ സ്വദേശി സബിത ടോപ്പോ ആണ് സ്വർണ മെഡൽ നേടിയത്.
ആദ്യത്തെ നാല് ചാട്ടത്തിലും 5.72 മീറ്റർ ചാടി മുബസിന ലീഡ് ചെയ്തു. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ ഒഡീഷാ താരം 5.73 ചാടി സ്വർണം നേടുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് മത്സരം തുടങ്ങിയത്. ജനുവരി 30നായിരുന്നു മത്സരത്തിന്റെ ഉദ്ഘാടനം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാളെയാണ് റിലെ മത്സരം. മുബസ്സിന റിലേയിലും നാളെ ട്രാക്കിലിറങ്ങും. ഫെബ്രുവരി അഞ്ചിനാണ് മത്സരത്തിന്റെ സമാപനം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇരട്ട സ്വർണതിളക്കത്തിൽ മുബസ്സിന: ഹെപ്റ്റാത്തലണിലും മെഡൽ നേട്ടം
- നാഷണല്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ഗോള്‍ഡില്‍ തിളങ്ങി മുബസ്സിന മുഹമ്മദ്
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ് സമാപിച്ചു: ആന്ത്രോത്തിന് ഇരട്ടക്കിരീടം
- ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ്: വോളിബോൾ മത്സരത്തിൽ ആന്ത്രോത്ത് ചാമ്പ്യന്മാർ
- നാഷണല്‍ ഇന്റര്‍ സായി അത്ലറ്റിക് മത്സരത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി നിഹാല്‍