DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിന്റെ കായിക തലസ്ഥാനത്ത് ലക്ഷദ്വീപിലെ ആദ്യ കായിക സ്കൂള്‍ ഉല്‍ഘാടനം ചെയ്തു - പാഠ്യപദ്ധതി റസിഡന്‍ഷ്യല്‍ രൂപത്തില്‍

In sports BY Admin On 07 February 2019
ആന്ത്രോത്ത് (07/02/2019): സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ലക്ഷദ്വീപിന്റെ കായിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപിൽ സ്പെഷ്യൽ ഏരിയാ ഗെയിംസ് കേന്ദ്രം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ബോര്‍ഡിങ്ങ് സ്കൂള്‍ രൂപത്തിലുള്ളതായിരിക്കും പാഠ്യപദ്ധതി. കേന്ദ്ര കായിക വകുപ്പ് ഡയറക്ടർ ജനറൽ ശ്രീമതി. നീലം കപൂർ ഐ.ഐ.എസ് മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ, വിദ്യാഭ്യാസ-കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ, തിരുവനന്തപുരം സായ് കേന്ദ്രം പ്രിൻസിപ്പാൾ ശ്രീ.ജി കിഷോർ, വൈസ് പ്രസിഡന്റ് കം ചിഫ് കൗൺസിലർ  അബ്ബാസ് ഹാജി, ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീമ.എം.പി, പ്രിന്‍സിപ്പാള്‍ ശ്രീ ഖലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പരിശീലനം നല്‍കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY