DweepDiary.com | ABOUT US | Friday, 29 March 2024

പത്താമത് അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസ് മണി ടൂർണമെന്റിന് നാളെ തുടക്കം

In sports BY Admin On 20 February 2018
കൊച്ചി: പത്താമത് അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസ് മണി ടൂർണമെന്റിന് നാളെ 21/2/2018 മുതൽ 24/2/2018 വരെ ആന്ത്രോത്ത്, കൽപ്പേനി എന്നീ ദ്വീപുകളിൽ വെച്ച് നടത്തപ്പെടുന്നു.
ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. രണ്ട് മേഖലകളായിട്ട് തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആന്ത്രോത്ത്, കവരത്തി, അമിനി, കിൽത്താൻ എന്നീ ടീമുകൾ ആന്ത്രോത്തിൽ വെച്ചും കൽപ്പേനി, അഗത്തി , കടമത്ത്, ചെത്ത് ലാത്ത് എന്നീ ദ്വീപുകൾ കൽപ്പേനിയിൽ വെച്ചും മാറ്റുരക്കുന്നു. രണ്ട് ഗ്രൂപ്പിൽ നിന്നും ആദ്യമെത്തുന്ന രണ്ട് ടീമുകൾ ഫൈനൽ റൗണ്ടിൽ കവരത്തിയിൽ വെച്ച് ഏറ്റ്മുട്ടും.
നാളെ ആന്ത്രോത്തിൽ വെച്ച് ലക്ഷദ്വീപ് എം.പി.പി.പി.മുഹമ്മദ് ഫൈസൽ ഔദ്യോഗികമായി കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ തവണ ഫുട്ബാളിലും വോളിബാളിലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത് ആന്ത്രോത്ത് ടീമായിരുന്നു. ബാഡ്മിൻ്റണിൽ കവരത്തിയായിരുന്നു ചാമ്പ്യന്മാർ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY