DweepDiary.com | ABOUT US | Thursday, 25 April 2024

കടലില്‍ പുലികളിറങ്ങി - അട്ടിമറി വിജയം കാഴ്ചവെച്ച് കവരത്തി

In sports BY Admin On 30 October 2016
അഗത്തി (30/10/2016): മേളയുടെ ഏറ്റവും വാശിയേറിയ ദിനമായിരുന്നു ഇന്നത്തേത്. രണ്ടാം സ്ഥാനത്തുള്ള അമിനിയെ അട്ടിമറിച്ച് കവരത്തി റണ്ണേയ്സ്അപ്പ് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നു. ഇന്ന്‍ നടന്ന അക്വാറ്റിക് ഇനങ്ങളില്‍ മുഴുവനും കവരത്തിയുടെ സാന്നിധ്യം പ്രകടമാണ്. കടലില്‍ കവരത്തിയുടെ പുലിക്കുട്ടികളിറങ്ങിയപ്പോള്‍ 44 പോയിന്‍റാണ് സ്വന്തം അക്കൌണ്ടിലേക്ക് കവരത്തി ചാര്‍ത്തിയത്. ഇന്ന്‍ നടന്ന 19 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വോളീബോളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ 112 പോയിന്‍റോടെ കവരത്തി റണ്ണേയ്സ് അപ്പ് സ്ഥാനം ഉറപ്പിച്ചു. ആന്ത്രോത്ത് 19 മത്തെ തവണയും ചാംപ്യന്‍സ് ട്രോഫിയുമായി പോകുമെന്നുറപ്പായി. 147 പോയിന്‍റോടെ സുരക്ഷിത സ്ഥാനത്ത് തന്നെയാണ് അവരുടെ ഇടം. 2017'ലെ ലക്ഷദ്വീപ് സ്കൂള്‍ ഗേംസിന് അമിനി ആതിഥേയത്വമരുളും. സാധാരണ സമാപന ചടങ്ങില്‍ LSG'യുടെ കോടി കൈമാറുമ്പോയാണ് അടുത്ത മേളയുടെ ദ്വീപ് വെളിപ്പെടുത്താറ്. മേളയുടെ അവസാന ദിവസം (31/10/2016) 19 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ കടമത്തും ചെത്ലാതും ഫൈനലില്‍ ഏറ്റുമുട്ടും. ഈ വിഭാഗത്തില്‍ ചെത്ലാത് ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. ലോസേയ്സ് ഫൈനലില്‍ മിനിക്കോയിയും അഗത്തിയും ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ മേളയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാകും എന്ന പ്രത്യേകത കൂടിയുണ്ട്.

ദ്വീപുകളുടെ പോയിന്‍റ് കണക്കുകള്‍ ഇങ്ങനെ:- ആന്ത്രോത്ത് 147, കവരത്തി 112, അമിനി 99, കടമത്ത് 80, അഗത്തി 72, മിനിക്കോയ് 71, കല്പേനി 47, ചെത്ലാത് 44, കില്‍ത്താന്‍ 12, ബിത്ര 0.

SHARE YOUR FEEDBACK

RECENT IN THIS CATEGORY