DweepDiary.com | ABOUT US | Saturday, 20 April 2024

സ്വര്‍ണം വാരിക്കൂട്ടി ആന്ത്രോത്ത്, ആതിഥേയര്‍ മൂന്നാമത്

In sports BY Admin On 28 October 2016
അഗത്തി (28/10/2016): ഇന്ന്‍ കളിക്കളത്തില്‍ ദു:ഖത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടേയും സമ്മിശ്ര ചിത്രങ്ങളാണ് കാണാന്‍ സാധിച്ചത്. ഇന്ന്‍ നടന്ന അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാഡ്മിന്‍റണ്‍ ഫൈനലില്‍ ശക്തരായ ആന്ത്രോത്തിനെ തോല്‍പ്പിച്ച് അഗത്തി ചാംപ്യന്‍മാരായി. സ്റ്റീവറ്റ് എസ്റ്റര്‍, മുബീന അലി കൂട്ടുകെട്ടില്‍ ആന്ത്രോത്തിന് അധികം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇതേ വിഭാഗത്തിലെ തന്നെ ടെന്നീക്വയറ്റ് മല്‍സരത്തില്‍ അഗത്തിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അഗത്തിയുടെ ആയിഷ-ശാക്കിറ കൂട്ടുക്കെട്ടും ചെത്ലാത്തിന്റെ ആദില-അമീറ സഖ്യവുമാണ് ഏറ്റുമുട്ടിയത്. ഈ രണ്ടു കളിയുടേയും 16 പോയിന്റില്‍ അഗത്തി പതിനേഴ് മെഡലുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. ഇനിയുള്ള മല്‍സരങ്ങള്‍ അഗത്തിക്ക് നിര്‍ണായകമാണ്. എന്നാല്‍ ആന്ത്രോത്ത് 26 മെഡലുകളോടെ 114 പോയിന്റോടെ സുരക്ഷിത സ്ഥാനത്താണ്. എങ്കിലും രണ്ടാം സ്ഥാനത്തുള്ള കവരത്തിയുടെ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ബാഡ്മിന്റണ്‍ ഫൈനല്‍ മല്‍സരത്തില്‍ കല്പേനിയെ പരാജയപ്പെടുത്തി അമിനി ചാംപ്യന്‍മാരായി. മിനിക്കോയ് മൂന്നാം സ്ഥാനത്തുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY