DweepDiary.com | ABOUT US | Tuesday, 23 April 2024

പുതുമകളുമായി വീണ്ടും സ്കൂള്‍ കായിക മേള അഗത്തിയില്‍ - ലോഗോയും വെബും തുറന്നു

In sports BY Admin On 02 October 2016
അഗത്തി (30/09/2016): 26'മത് ലക്ഷദ്വീപ് കായിക മേളയുടെ ഔദ്യോഗിക വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു. മേളയുടെ ലോഗോ സ്ഥലം ഡെപ്യൂട്ടി കളക്ടര്‍ ശ്രീ ബുസര്‍ ജംഹറും വെബ്സൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം അഗത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് വൈസ് ചെയര്‍പേയ്സണ്‍ കെ മുഹമ്മദ് സലീമും നിര്‍വ്വഹിച്ചു. (വെബ്സൈറ്റ് അഡ്രസ് www.lsg2016agt.weebly.com) പൊതുജനങ്ങള്‍ ആര്‍പ്പ് വിളിയോടേയും കൈയ്യടിയോടെയും ഇവ സ്വീകരിച്ചു. 2012'ലാണ് അവസാനമായി അഗത്തി.ക്ക് സ്കൂള്‍ കായിക മേളയുടെ വേദി ലഭിച്ചത്. അന്ന്‍ കായിക മേളയുടെ പേര് SGFI & AIR Meet selection എന്നായിരുന്നു പേര്. 2012'ല്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ കായിക മേള എന്ന്‍ പേര് നല്‍കുകയായിരുന്നു.
26'മത് കായിക മേളയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പ്രത്യേക ഉത്തരവ് പ്രകാരം ബാഡ്മിന്‍റണ്‍ മേളയില്‍ ഉള്‍പ്പെടുത്തി എന്നതാണ്. ആദ്യമായാണ് ബാഡ്മിന്‍റണ്‍ കായിക മേളയിലെത്തുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്ന വോളിബോള്‍ അണ്ടര്‍ 19 പെണ്‍കുട്ടികള്‍ക്ക് കൂടി ഉള്‍പ്പെടുത്തി. കൂടാതെ ആദ്യ മൂന്ന്‍ സ്ഥാനക്കാരായ സ്കൂളുകള്‍ക്ക് വമ്പന്‍ ക്യാഷ് പ്രൈസുകള്‍ കൂടി അഡ്മിനിസ്ട്രേറ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായി മല്‍സരാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലാക്കിയതും ഈ മേളയുടെ പ്രത്യേകതയാണ്. എന്നാല്‍ 2012'ല്‍ ഉള്‍പ്പെടുത്തിയ സോഫ്ട് ബോള്‍ ക്രിക്കറ്റ് നിര്‍ത്തലാക്കിയത് ആണ്‍കുട്ടികളെ നിരാശരാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ ലക്ഷദ്വീപിന് മെച്ചപ്പെട്ട നില നല്‍കിയത് ക്രിക്കറ്റായിരുന്നു, ഇതിനെതിരെ ആന്ത്രോത്ത് ദ്വീപിലെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്കിയിരിക്കുകയാണ്.

1990 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആന്ത്രോത്ത് ദ്വീപാണ് മേളയിലെ ആതിപത്യം സ്ഥാപിക്കുന്നവര്‍. 25 തവണ മേള നടന്നപ്പോള്‍ 18 തവണ ഓവറോള്‍ ട്രോഫി ആന്ത്രോത്ത് നേടുകയുണ്ടായി. 2004 മുതല്‍ 2011 വരെ തുടര്‍ച്ചയായി 12 വര്ഷം ആന്ത്രോത്ത് ദ്വീപാണ് ചാമ്പ്യന്മാര്‍.
സ്കൂള്‍ കായിക മേളയുടെ കണക്കുകള്‍ ചൂവടെ:-
FROM ANDROTH TO AGATTI (1990 to 2016)
Sl.No. Venue Year Winners
1 Andrott 1990 Androth
2 Minicoy 1991 Minicoy
3 Androth 1992 Androth
4 Kalpeni 1993 Kalpeni
5 Amini 1994 Agatti
6 Agatti 1995 Agatti
7 Kiltan 1996 Kiltan
8 Kavaratti 1997 Kavaratti
9 Androth 1998 Androth
10 Minicoy 2000 Androth
11 Kadmath 2001 Androth
12 Kalpeni 2002 Androth
13 Amini 2003 Amini
14 Kadmath 2004 Androth
15 Agatti 2005 Androth
16 Androth 2006 Androth
17 Minicoy 2007 Androth
18 Kalpeni 2008 Androth
19 Kiltan 2009 Androth
20 Chetlath 2010 Androth
21 Amini 2011 Androth
22 Agatti 2012 Androth
23 Kadmath 2013 Androth
24 Androth 2014 Androth
25 Minicoy 2015 Androth
26 Agatti 2016 Loading…

SHARE YOUR FEEDBACK

RECENT IN THIS CATEGORY