DweepDiary.com | ABOUT US | Thursday, 28 March 2024

ഉറൂസ് മുബാറക്ക് - അഹ്മദ് നഖ്ഷബന്ദി (ഖ.സി.)

In religious BY Admin On 13 February 2014
കിളുത്ത നിലെ തങ്ങള്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ഗുലാം മുഹമ്മദ് അഹ്മദ് നഖ്ഷ ബന്ദി (ഖ.സി.) അവര്‍കളുടെ 132-ആം ആണ്ടു നേര്‍ച്ച ഇന്നാണ്. അമ്മേനിപോയവര്‍ എന്ന വിശേഷണത്തിലാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.ക്രിസ്തു വര്‍ഷം 1802-1882 വരെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം.ഹിജ്റ വര്‍ഷം 1217 റജബ് മാസം 27നു കില്‍ത്താന്‍ ദ്വീപില്‍ പള്ളിത്തിത്തിയോട എന്ന കുടുംബത്തില്‍ ജനിച്ചു.പിതാവ് അബ്ദുല്ല മുസ്ലിയാര്‍.മാതാവിന്റെ പേര് കാലം മറന്നു പോയിരിക്കുന്നു.പ്രാഥമിക മത വിദ്യാഭ്യാസം നാട്ടില്‍നിന്നും കരസ്ഥമാക്കിയ ശേഷം ഉന്നത പഠനത്തിനായി അദ്ദേഹം വന്‍ കരയിലേക്ക് പോയി.മമ്പുറം.പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളില്‍ നീണ്ട കാലം വിദ്യാഭ്യാസം . കുന്നി അഹ്മദ് സൂഫി എന്ന ശൈഖില്‍ നിന്നും നഖ്ഷബന്ദി എന്ന ആത്മീയ പാതയില്‍ ശിഷ്യത്വം സ്വീകരിച്ചു.ജാമിഉല്‍ ഉസൂല്‍, ലി ഹിഫ്ളുല്‍ ഹിസാബ്, മജ്മൂഉ , യൂസുഫ് ഖിസ്സപ്പാട്ട്, കൊലസ്സിരി മാല, ശരത മാല, സ്വര്‍ഗ മാല, എന്നീ കൃതികള്‍ രചിച്ചു. ബിരിയം തിത്തിയോട പൂവ് എന്ന സ്ത്രീ രത്നത്തെ വിവാഹം ചെയ്തു. മുമ്മിക്കുട്ടി, അബ്ദുല്ല, കുന്നിപ്പാത്തുമ്മ എന്നിങ്ങനെ മൂന്നു കുട്ടികള്‍.സന്താന പരമ്പര യിലെ കണ്ണികള്‍ ഇന്നും ദീനി സേവന പാതയില്‍ സജീവം. അമ്മേനി,കില്‍ത്താന്‍ തുടങ്ങിയ ദ്വീപുകളിലെ ജുമാ മസ്ജിദ് കളുടെ പുനര്‍ നിര്‍മാണ ത്തിന് നേതൃത്വം നല്‍കി. കില്‍ത്താന്‍,കടമത്ത്,ദ്വീപുകളില്‍ പള്ളികള്‍ സ്ഥാപിച്ചു.സ്ത്രീകള്‍ക്ക് നിസ്കരിക്കുവാനായി പ്രത്യേകം നിസ്ക്കാര പുരകള്‍ നിര്‍മിച്ചു. നഖ്ഷ ബന്ദി ത്വരീഹത്തിന്റെ ശൈഹായി. ജീവിതത്തിലുടനീളം സൂക്ഷ്മത പാലിച്ച് ജീവിച്ചു.കടലിനു മുകളില്‍ കൂടി നിസ്ക്കാര പ്പായയില്‍ കയറി യാത്ര ചെയ്തു അമ്മേനിയിലേക്ക് പോയിരുന്നതായി വിശ്വസിക്കപ്പെടുന്നു.അദ്ദേഹത്തിന്റെ ഡയറി കുറിപ്പുകള്‍ ദ്വീപ് ചരിത്രം എഴുതാന്‍ എല്ലീസ്,ഇട്ടാമന്‍ തുടങ്ങിയവര്‍ക്ക് സഹായകമായി. ഹഖീഖത്ത് മാല,അസ് റാര്‍ മാല,വലിയുള്ളാ മാല,എന്നിവ അദ്ദേഹത്തെ കുറിച്ചുള്ള മാലപ്പാട്ടുകളാണ്.
അഹ്മദ് നഖ്ഷബന്ദി (ഖ.സി.)എന്നപേരില്‍ അദ്ദേഹത്തിന്റെ ജീവ ചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ അവസാന കാലം അമ്മേനിയിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.ഹിജ്റ വര്‍ഷം 1299 റബീഉല്‍ ആഖിര്‍ മാസം 12 (എ.ഡി.1882) വെള്ളിയാഴ്ച അദ്ദേഹം അന്തരിച്ചു.അമ്മേനി ജുമാ മസ്ജിദിനു സമീപത്തു അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കി.അവിടെ മഖ്ബറ നിര്‍മിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ മരണ ദിവസം അമ്മേനി,കില്‍ത്താന്‍ ദ്വീപുകളിലും മംഗലാപുരം (BC Road) ലും ആണ്ടു നേര്‍ച്ചയും അന്നദാനവും നടന്നു വരാറുണ്ട്. കില്‍ത്താന്‍,അമ്മേനി,ആക്കത്തി,കടമത്ത് ദ്വീപുകളില്‍ അദ്ദേഹം ദീനി സേവനം ചെയ്തിട്ടുണ്ട്.ചെറുപ്പ കാലത്തുതന്നെ വിലായതിന്റെ പട്ടം കിട്ടിയവരാണവര്‍.ദീപ്തമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് വളരെയധികം ഉള്‍ക്കൊള്ളാനുണ്ട്. പരലോകത്ത് അദ്ദേഹത്തോടൊപ്പം നമ്മെയും അല്ലാഹു ഉള്‍പ്പെടുത്തട്ടെ എന്നു നമുക്ക് ദുആ ചെയ്യാം.

കെ. ബാഹിര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY