DweepDiary.com | ABOUT US | Friday, 19 April 2024

കപ്പലില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

In religious BY Admin On 12 September 2015
കൊച്ചി- എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ത്വലബാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും വിരുന്ന് സല്‍ക്കാരവും നല്‍കി. വര്‍ഷങ്ങളോളമായി കോഴിക്കോട് സമസ്ത ഇസ്ലാമിക് സെന്റര്‍ പള്ളി കേന്ദ്രീകരിച്ച് നടത്തിവരുന്ന യാത്രയയപ്പും വിരുന്ന് സല്‍ക്കാരവും ഈ വര്‍ഷം ഹാജിമാര്‍ യ്ത്ര ചെയ്യുന്ന കപ്പലില്‍ വെച്ച് തന്നെ നടത്തിയത് വളരെ വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായിരു ന്നു. ദ്വീപുകളില്‍ ഇങ്ങനെ ആദ്യാമായിട്ടാണ് ഒരു യാത്രയയപ്പ് നല്‍കുന്നത്. എം.വി.ലഗൂണ്‍ എന്ന കപ്പലില്‍ വെച്ച് നടന്ന പരിപാടിയില്‍ ആന്ത്രോത്ത് സ്വദേശിയും മുതിര്‍ന്ന പണ്ഡിതനുമായ കുഞ്ഞിക്കോയ മുസ്ലിയാര്‍ ചടങ്ങിന് നേതൃത്വം നല്‍കി. എം.വി.ലഗൂണ്‍ ക്യാപ്റ്റര്‍ മുഖ്യാതിഥിയായി ഹാലിള വഫ്ഫാര്‍ മാസ്റ്റര്‍ ആശംസാ പ്രസംഗവും നടത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY