DweepDiary.com | ABOUT US | Thursday, 28 March 2024

സ്വലാത്ത് മജ്ലിസ് 5 ആം വാര്‍ഷികവും സയ്യിദ് മുഹമ്മദ് ഖാസിം (ഖ:സി) ആണ്ട് നേര്‍ച്ചയും

In religious BY Admin On 08 November 2014
ചെത്ത്ലാത്ത് : എസ്.എസ്.എഫ് ചെത്ത്ലത്ത് യൂണിറ്റ് മാസാന്തം നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ 5-ആം വാര്‍ഷികവും കവരത്തി ദ്വീപില്‍ മറപെട്ട സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി തങ്ങളുടെ ആണ്ട് നേര്‍ച്ചയും സ്വലാത്ത് നഗറില്‍വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. 5-ആം തിയ്യതി വൈകുന്നേരം നാല് മണിക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കവരത്തി പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ചെത്ത്ലത്ത് ദ്വീപിലെ ആശിഅലി, അഹമദ്ശുഹദാ മഖാമുകളില്‍ സിയാറത്ത് ടത്തി. രാത്രി ഇശാമസ്കാരത്തിന് ശേഷം നടന്ന സമ്മേളത്തില്‍ ഉത്ഘാടം നിര്‍വ്വഹിച്ച സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ വ്യാജ ത്വരീഖത്തെക്കുറിച്ച് പ്രത്യേക വിശദീകരണം നടത്തി. 6-ആം തിയ്യതി കേരളക്കരയില്‍നിന്നും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര (എസ്.എസ്.എഫ് കേരള സ്റേറ്റ് കൌണ്‍സില്‍) തങ്ങള്‍ക്ക് സ്വീകരണം ല്‍കി. 2 മണിക്ക് പുരുഷന്‍മാര്‍ക്ക് വേണ്ടി നടത്തപ്പെട്ട മത പഠ ന ക്ളാസ്സിനും ഇശാമസ്കാര ശേഷം നടത്തപ്പെട്ട മത പ്രഭാഷണത്തിനും സുഹൈല്‍ തങ്ങള്‍ നേതൃത്വം നല്‍കി. 7-ആം തിയ്യതി രാവിലെ സുബഹി മസ്കാരശേഷം ശൈഖ് ജുമാ മസ്ജിദില്‍വെച്ച് സയ്യിദന്‍മാരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ബദ്രിയത്തില്‍ നിരവധി പണ്ഡിതന്‍മാരും മുതഅല്ലിമീങ്ങളും സംഘടാ പ്രവര്‍ത്തകരും പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ഖതമുല്‍ ഖുര്‍ആനും 7 മണിക്ക് ബുര്‍ദ്ദ മജ്ലിസ്, മൌലിദ്പാരായണം, സ്വലാത്ത് മജ്ലിസ്, ദുആ സമ്മേളം എന്നിവയ്ക്കും സയ്യിദന്‍മാരും പണ്ഡിതന്‍മാരും നേതൃത്വം നല്‍കുകയും ചെയ്തു. വേദിയില്‍ ബഹുമാപ്പെട്ട ഖാസി ഏ കുന്നിഅഹമദ് മദി (എ.പി വിഭാഗം) , അലി മുഹമ്മദ് ഫൈസി (പ്രസിഡന്റ് എസ്.വൈ.എസ്) , മുഹമ്മദ് സീര്‍ സഖാഫി (പ്രസിഡന്റ് എസ്.എസ്.എഫ്). മുഹമ്മദ് ഹസ്സന്‍ സഖാഫി (പ്രസിഡന്റ് അലിഫ് ഇസ്ളാമിക് ഴ്സറി) മുഹമ്മദ് സഈദ് കാമില്‍ സഖാഫി (കണ്‍വീര്‍) മുത്തുകോയ ബാഖവി, നിസാര്‍ സുല്‍ത്താനി, അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് ലഹറുദ്ദീന്‍ അഹ്സി, സൈഫുദ്ദീന്‍ , ഹാഫിസ് സഖാഫി തുടങ്ങിയ പണ്ഡിതന്‍മാരും പങ്കെടുത്തു. 8-ആം തിയ്യതി ളുഹര്‍ മസ്കാര ശേഷം ചീരണിയും ഉണ്ടായിരുന്നു. എല്ലാ പരിപാടികളിലും നാട്ടുകാരുടെ നിറസാന്നിധ്യം കാണാമായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY