DweepDiary.com | ABOUT US | Friday, 19 April 2024

ഹാജിമാര്‍ യാത്രയായി

In religious BY Admin On 20 September 2014
ോഴിക്കോട്(20.09.14):- ലക്ഷദ്വീപിൽ നിന്നുളള ഹാജിമാർ നിറകണ്ണുകളോടെ യാത്രയായി.ഹജ്ജ് ഹൗസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ കേരള ആഭൃന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തല മുഖ്യാതിഥിയായി എത്തി.കേരള ഹജ്ജ് കമ്മിററി അധൃക്ഷൻ കോട്ടുമല ബാപ്പു മുസ്ലിയാർ ലക്ഷദ്വീപ് ഹജ്ജ് കമ്മിററി ചെയർമാൻ ഹംസക്കോയ മുസ്ലിയാര്‍ പി സി സി ആച്ചാട അഹ്മദ് ഹാജി ഹജ്ജ് കമ്മിററി അംഗങ്ങൾ തുടങ്ങി ഒട്ടേറെ പ്രമുഖന്മാർ പങ്കെടുത്തു.ഉച്ചക്ക് 12.30ന് ദ്വീപില്‍ നിന്നുള്ള 299 ഹാജിമാരുമായി സൗദി എയർലൈൻസിന്റെ വിമാനം ജിദ്ദയിലേക്ക് പറന്നു. അടുത്ത മാസം 26 നാണ് ഹാജിമാരുടെ മടക്കയാത്ര.

SHARE YOUR FEEDBACK

RECENT IN THIS CATEGORY