DweepDiary.com | ABOUT US | Saturday, 14 December 2024

മുഅല്ലിമീൻ ലക്ഷദ്വീപ് സമ്മേളനത്തിന് തുടക്കം

In religious BY Web desk On 27 October 2024
കവരത്തി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് ജില്ലാ സമ്മേളനത്തിന് കവരത്തിയിലെ സയ്യിദ് ഖാസിം വലിയുള്ളാഹി നഗരിയിൽ തുടക്ക മായി. വിഖായ പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളന ത്തിൽ ലക്ഷദ്വീപ് എസ്.കെ. ജെ.എം ജില്ലാ പ്രസിഡൻ്റ് ഹംസക്കോയ ദാരിമി പതാക ഉയർത്തി. സയ്യിദ് കാസിം വലിയുള്ളാ മഖ്ബറയിൽ സിയാറത്ത് നടത്തി.
മുഹമ്മദ് യാസിൻ ഫൈസി, സയ്യിദ് അബൂ സ്വാലിഹ് തങ്ങൾ, മുദ്ദസ്സിർ അസ്ഹരി എന്നിവർ നേതൃത്വം നൽകി. രണ്ട് ദിവസ ത്തെ ക്യാംപിൽ 10 ദ്വീപുകളിൽ നിന്നായി നുറിലധികം മുഅല്ലിമിങ്ങളും കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. അധ്യാപക ട്രെയിനിങ്, ഖിറാഅത്ത് പരിശീലനം. ഇ ലേണിങ് തുടങ്ങിയ വിഷയങ്ങളിലായി റഹീം മാസ്റ്റർ ചുഴലി, ഇസ്മായിൽ ഹുദവി, ഹക്കീം ഫൈസി തോട്ടര എന്നിവർ ക്ലാസെടുക്കും. ഇന്ന് നടക്കുന്ന പൊതുസമ്മേള നത്തിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ സംസാരിക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുല്ല സഈദ് വിശിഷ്ടാതിഥിയാവും. സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനാവും. അലവിക്കുട്ടി ഹാജി, ഷബീറലി ഫൈസി, സ്വലാ ഹുദ്ദീൻ ഫൈസി, ഖദീർ അഹമദ് ഫൈസി, അബ്ദുറഊഫ് ഫൈസി, ഇർഷാദ് ഹുസൈൻ ദാരിമി എന്നിവർ സംസാരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY