അഗത്തി ഉസ്താദിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മഅദിൻ അക്കാദമി പ്രധാന മുദരിസും ഗോളശാസ്ത്ര വിഭാഗം തലവനുമായ അബുബക്കർ സഖാഫി അൽ കാമിലിക്കു (അഗത്തി ഉസ്താദ്) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിയോഗവാർത്ത അറിഞ്ഞതു മുതൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ മഅദിൻ അക്കാദമിയിലേക്ക് എത്തിയത്. അഗത്തി ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായത് മാതൃകായോഗ്യനായ പണ്ഡിതപ്രതിഭയെ ആണെന്ന് എല്ലാവരും ഒരുപോലെ ആവർത്തിച്ചു.
സഞ്ചരിക്കുന്ന ലൈബ്രറി എന്നാണു മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീ മുൽ ഖലീൽ അൽ ബുഖാരി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വ്യക്തിപരമായി തനിക്കും മഅദിൻ അക്കാദമിക്കും അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണു സൃഷ്‌ടിച്ചതെന്നും പറഞ്ഞു. ഇന്നലെ രാവിലെ 8.30ന് നടന്ന ജനാസ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. സ്വലാത്ത് നഗർ മഹല്ല് കബർസ്‌ഥാനിൽ കബറടക്കം നടത്തി.
ദുബായിലുള്ള അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബുബക്കർ മുസല്യാർ അനു ശോചനമറിയിച്ചു. അബ്ദുല്ല ഹബീബുറഹ്മാൻ അൽ ബുഖാരി, ഷിഹാബുദ്ദീൻ ബുഖാരി, ഹബീബ് തുറാബ് അസ്സഖാഫി, മുഹമ്മദ് ഫാറുഖ് ജമലുല്ലൈലി, സ്വാലിഹ് ഖാസിം അൽ ഹൈദ്രുസി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഹുസൈൻ സഖാഫി ചുള്ളി ക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കേരള മു സ്ലിം ജമാഅത്ത് ജില്ലാ പ്രസിഡ ന്റ്റ് കുറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.