DweepDiary.com | ABOUT US | Friday, 11 October 2024

ഇന്ന് നബിദിനം; പ്രവാചകാനുരാഗത്താൽ മനം നിറച്ച് വിശ്വാസികൾ

In religious BY Web desk On 17 September 2024
ലോകത്തിനാകെയും അനുഗ്രഹമായി പ്രവാചകർ മുഹമ്മദ് നബി (സ്വ) പിറവികൊണ്ട ദിനം. പ്രവാചകരുടെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ അതിരറ്റ് സന്തോഷിക്കുന്ന രാപകൽ. ദഫിന്റേയും ബൈത്തിൻ്റെയും താളത്തിൽ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ളാദം. ഇന്ന് മണ്ണും വിണ്ണും പ്രവാചകാനുരാഗത്തിൽ അലിഞ്ഞുചേരും.
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ലക്ഷദ്വീപിൽ ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പള്ളികളിലും മദ്രസകളിലും വിപുലമായ പരിപാടികള്‍ നടക്കുന്നുണ്ട്‌. നബിദിനത്തെ വരവേറ്റ്‌ മദ്രസകൾ കേന്ദ്രീകരിച്ച് നബിദിന റാലികള്‍ സംഘടിപ്പിച്ചു.
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷ പ്രകടനമായി മൗലിദാഘോഷവും നടക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെയാണ്‌ ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്‌.

SHARE YOUR FEEDBACK

RECENT IN THIS CATEGORY