കൽപ്പേനി ഖാസിയുടെ നേതൃത്വത്തിൽ പണ്ടാരം ഭൂമി പിടിച്ചെടുക്കലിനെതിരെ പ്രതിഷേധമാർച്ച്
കൽപ്പേനി: വിവാദമായ പണ്ടാരം ഭൂപ്രശ്നത്തിൽ പ്രതിഷേധിച്ച് ഖാസി ഹൈദർ മുസ്ലിയാരുടെ നേതൃത്വത്തിൽ കൽപേനി ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്ന് ജുമാഅ നമസ്കാരം കഴിഞ്ഞാണ് സർക്കാർ നടപടികളെ എതിർത്തുകൊണ്ട് ഖാസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇന്നലെ കൽപേനിയിലെ പണ്ടാരം ഭൂമി അളക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഖാസിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. പണ്ടാര ഭൂമിയിലുള്ള എല്ലാ നടപടികളും സർക്കാർ നിർത്തിവെക്കുന്നത് വരെ ചെറുത്തുനിൽപ്പ് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചു പിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടി എന്നാണ് വിശദീകരണം. കവരത്തി, ആന്ത്രോത്ത്, കൽപേനി, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ നബിദിന പൊതു അവധിയിൽ മാറ്റം
- മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശാസ്ത്രീയമായി നൽകുന്നതിൽ സമസ്ത മുന്നിൽ: ഹംദുള്ളാ സഈദ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് കടമത്ത് ദ്വീപിൻ്റെ ധനസഹായം
- എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം ഓഗസ്റ്റ് 26ന്
- ലക്ഷദ്വീപ് ഹജ്ജ് തീർഥാടകർ കൊച്ചിയിൽ തിരിച്ചെത്തി