DweepDiary.com | ABOUT US | Saturday, 14 September 2024

ആഭാസകരമായ ഒന്നുകൊണ്ടും പെരുന്നാളിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്- നാസർ ഫൈസി കിൽത്താൻ

In religious BY Web desk On 17 June 2024
പെരുന്നാൾ സന്ദേശം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മ പുതുക്കിക്കൊണ്ട് വീണ്ടും ഒരു ബലിപെരുന്നാൾ സമാഗതമായിരിക്കുകയാണ്. ഖലീലുള്ളാഹി ഇബ്രാഹിം നബി അലൈഹിസ്സലാമിൻ്റെ സഹനവും ഹാജറാ ബീവിയുടെ ത്യാഗപൂർണ്ണമായ ജീവിതവും ഇസ്മായിൽ നബി അലൈഹിസ്സലാമിൻ്റെ അനുസരണയും നമുക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. "നിങ്ങളുടെ പിതാവ് ഇബ്രാഹിം നബി അലൈഹിസ്സലാമിൻ്റെ മാതൃക നിങ്ങൾ പിൻപറ്റുക" എന്ന ഖുർആനിലെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജീവിതം ധന്യമാക്കുക. പവിത്രമായ പെരുന്നാൾ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ദരിദ്രരെ സഹായിക്കാനും മരണപ്പെട്ടവരുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കാനും ഉപയോഗപ്പെടുത്തണം. നല്ല വസ്ത്രം ധരിക്കലും സ്വാദിഷ്ടമായ ആഹാരം കഴിക്കലും സന്തോഷ സന്ദേശങ്ങൾ കൈമാറലും അനുവദനീയമാണ്. ആഭാസകരമായ ഒന്നുകൊണ്ടും പെരുന്നാളിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്. വിശേഷിച്ച് സ്ത്രീകൾ പരസ്യമായികൊണ്ട് കറങ്ങി നടക്കലും നാട്ടിലും സമൂഹത്തിനും ദുഷ് പേര് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണതയും നമ്മിൽ നിന്നുണ്ടാകരുത്. ഒരുപാട് മഹാന്മാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ചെറിയപൊന്നാനിയുടെ പേരും പെരുമയും കാത്തുസൂക്ഷിക്കാൻ കിൽത്താൻ ദ്വീപിലെ ഓരോരുത്തരും ബാധ്യസ്ഥരാണ്. അല്ലാഹു സുബ്ഹാനഹുവ്വത്താല പെരുന്നാളിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ.
നാസർ ഫൈസി കിൽത്താൻ നായിബ് ഖാളി, കിൽത്താൻ

SHARE YOUR FEEDBACK

RECENT IN THIS CATEGORY