DweepDiary.com | ABOUT US | Saturday, 14 September 2024

ബലി പെരുന്നാൾ: സർക്കാർ സ്ഥാപനങ്ങൾക്ക് ജൂൺ 18ന് അവധി

In religious BY Web desk On 16 June 2024
കവരത്തി: ബലി പെരുന്നാൾ പ്രമാണിച്ച് ജൂൺ 18ന് ലക്ഷദ്വീപിൽ പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 17ന് ആയിരുന്നു ഭരണകൂടം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലക്ഷദ്വീപിൽ പെരുന്നാൾ ദിനം ജൂൺ 18ന് ആയതിനാൽ നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്കരിച്ചു കൊണ്ടാണ് ജൂൺ 18 (ചൊവ്വാഴ്ച) അവധിയായി പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ കീഴിലുള്ള ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, കോടതികൾ എന്നിവയ്ക്ക് അവധിയായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY