DweepDiary.com | ABOUT US | Thursday, 28 March 2024

സകാത്

In religious BY Admin On 20 July 2014
"റമളാന്‍ നോമ്പ് ആകാശ ഭൂമികളുടെ ഇടയില്‍ ബന്ധിക്കപ്പെടും. ഫിത്റ് സകാത് കൊടുത്താലെ അത് ആകാശലോകത്തേക്കുയര്‍ത്തപ്പെടുകയുള്ളു".
പെരുന്നാള്‍ രാപ്പകലിലെ ചിലവ് ഒത്തുപോകുന്ന എല്ലാവര്‍ക്കും ഈ സകാത് നിര്‍ബന്ധമാണ്. റമളാന്‍ അവസാനിക്കുന്നതോടെയാണ് ഫിത്റ് സകാത് നിര്‍ബന്ധമാകുന്നത്. താന്‍ ചിലവുകൊടുക്കല്‍ നിര്‍ബന്ധമായ എല്ലാവരെതൊട്ടും ഫിത്റ് സകാത് കൊടുക്കേണ്ടതാണ്. അപ്പോള്‍ റമളാനിലെ അവസാനത്തെ സൂര്യാസ്തമയത്തിന്ന് അല്‍പം മുമ്പ് പ്രസവിക്കപ്പെടുന്ന കുഞ്ഞ്, നടത്തപ്പെടുന്ന വിവാഹം എന്നിവര്‍ക്കും ഫിത്റ് സകാത് കൊടുക്കേണ്ടതാണ്. "ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ, മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട •ര്‍ഭിണിയായ ഭാര്യ എന്നിവരുടെ സകാത് ഭര്‍ത്താവ് കൊടുക്കേണ്ടതും, പിണങ്ങിയ ഭാര്യയുടെ ഫിത്റ് സകാത് ഭര്‍ത്താവ് കൊടുക്കേണ്ടതില്ല. മറിച്ച്, അത് അവളോ അവളുടെ ബന്ധുക്കളോ കൊടുക്കേണ്ടതാണ്.
ഫിത്റ് സകാത് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുവാനുള്ളത് നിയîത്താണ്. നിയîത്ത് ചെയ്തിട്ടില്ലെങ്കില്‍ സകാത് വീടുകയില്ല. സകാത് കൊടുക്കുമ്പോഴോ, കൊടുക്കുന്നതിനുമും മ്പോ നിയîത്ത് ചെയ്തിരിക്കണം. "ഇത് എന്റെ ഫിത്റ് സകാത് എന്നോ ഇത് എന്റെ സകാത് എന്നോ ഹൃദയം കൊണ്ട് കരുതേണ്ടതാണ്. ഉച്ചരിക്കല്‍ സുന്നത്തുമുണ്ട്". "ഫിത്റ് സകാത് റമളാനിന്റെ ആദ്യരാവുമുതല്‍ കൊടുക്കല്‍ ജാഇസും, പെരുന്നാള്‍ സുബ്ഹി ബാങ്കിന്റെയും പെരുന്നാള്‍ നിസ്ക്കാരത്തിന്റെയുമിടയില്‍ കൊടുക്കല്‍ സുന്നത്തും, പെരുന്നാള്‍ നിസ്ക്കാരത്തിന്നുശേഷം കറാഹത്തും, പെരുന്നാള്‍ ദിവസത്തെ തൊട്ട് പിന്തിക്കല്‍ ഹറാമുമാണ്.
സകാതിന്റെ അവകാശികള്‍ എട്ടാണ്. എന്നാല്‍ ഈ വിഭാ•ം മുഴുവനും ഇന്നില്ല. ഇബ്നുസ്സലാഹ്(റ) പറയുന്നു: "സകാതിന്റെ അവകാശികളില്‍ ഇന്ന് ഫഖീര്‍, മിസ്കീന്‍, യാത്രികന്‍, കടക്കാരന്‍ എന്നീ നാലുവിഭാ•മേയുള്ളു." ഖാളി അബൂഹാമിദ്(റ) പറയുന്നു: "ഫഖീര്‍, മിസ്കീന്‍ എന്നീ രണ്ടുവിഭാ•മെ ഞാനിന്ന് കാണുന്നുള്ളു". എന്നാല്‍ നമ്മുടെ നാട്ടില്‍ മിസ്കീന്‍ എന്ന ഒരു വിഭാ•ത്തേയാണ് കണ്ടുവരുന്നത്. വരവിനേക്കാള്‍ കുടുതല്‍ ചിലവുള്ള എല്ലാവരും മിസ്ക്കിനാണ്. ഇതനുസരിച്ച് ഫിത്റ് സകാത് മൂന്നു ഓഹരിവെച്ച് മൂന്നു മിസ്കീന്മാര്‍ക്ക് കൊടുക്കുകയാണ് വേണ്ടത്. കടക്കാരന്‍ എന്ന രണ്ടാമൊരിനവും ഉണ്ടാവാനിടയുണ്ട്. കടക്കരനുണ്ടെങ്കില്‍ ഫിത്റ് സകാത് ആറ് ഓഹരി വെക്കുകയും മൂന്നു ഓഹരി മൂന്നു മിസ്കീന്മാര്‍ക്കും, മൂന്നു ഓഹരി മൂന്നു കടക്കാര്‍ക്കും കൊടുക്കണം.
ഒരാള്‍ക്ക് ഒരു സ്വാഅ് അഥവാ 4 മുദ്ദ്. മര്‍ഹൂം ശാലിയാത്തിയുടെ മുദ്ദ് അനുസരിച്ച് 3.200 ലിറ്റര്‍. ഫിത്റ് സകാതിന്റെ ശരിയായ (പൂര്‍ണ്ണ) രുപം തന്നെ അളന്ന് കൊടുക്കലാണ്. മറിച്ച് തൂക്കി കൊടുക്കലല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY