കവരത്തി ഖാസി വഫാത്തായി
കവരത്തി(19/4/14):- പ്രശസ്ത പണ്ഡിതനും കവരത്തി ദ്വീപ് ഖാസിയുമായ യു.ശൈഖ് കോയ മുസ്ലിയാർ (94) വഫാത്തായി. രാത്രി 11:30 നായിരുന്നു വഫാത്ത്. ദീര്‍ഘകാലം കവരത്തിയിലെ ഖാസിയായി സേവന മനുഷ്ടിച്ച ഇദ്ദേഹം ആരുടെ മുന്‍പിലും സത്യം വിളിച്ചു പറയാൻ ചെംകൂറ്റം കാണിച്ച ലക്ഷദ്വീപിൻറെ ധീരനായ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലക്ഷദ്വീപ് മുസ്ലീങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്.കവരത്തി ദ്വീപിൻറെ ആത്മീയ വളര്‍ച്ചയിൽ സേവനം സമർപ്പിച്ച ഖാസി വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ലക്ഷദ്വീപിൻറെ സാംസ്കാരിക തകർച്ചയ്ക്ക് ഹേതുവാകുന്ന പല പദ്ധതികള്‍ക്കും,ദ്വീപ് ജനങ്ങളെ ഭീകരരായി ചിത്രീകരിക്കാനുള്ള ചില ഗൂഢാലോചനക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഖബറടക്കം ജുമാമസ്ജിദില്‍ നടക്കും. അല്ലാഹു അവിടുത്തെ പദവി ഏറ്റിക്കൊടുക്കട്ടെ...
ഉസ്താദിനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി ദുആ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു.
ഫോട്ടോ കടപ്പാട്: lakshadweeponline.net
ഉസ്താദിനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി ദുആ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു.
ഫോട്ടോ കടപ്പാട്: lakshadweeponline.net