DweepDiary.com | ABOUT US | Friday, 29 March 2024

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് അഗത്തിയിൽ സ്വീകരണം നൽകി

In religious BY Admin On 24 January 2019
അഗത്തി (23/01/2019) :"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ" എന്ന കാലിക പ്രമേയം ഉയർത്തി SKSSF ലക്ഷദ്വീപ് ജില്ലാ കമ്മിറ്റി 2019 ജനുവരി മാസം 24, 25, 26 തീയതികളിൽ അമിനി ദ്വീപിൽ വെച്ച് സംഘടിപ്പിക്കുന്ന സമസ്ത മഹാസമ്മേളനത്തിനും മനുഷ്യ ജാലികയ്ക്കും പങ്കെടുക്കാൻ അഗത്തി വിമാനത്താവളത്തിലെത്തിയ SKSSF കേരള സംസ്ഥാന പ്രസിഡന്റും സയ്യിദ് കുടുംബത്തിലെ പ്രധാനിയായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങൾക്ക് അഗത്തി ദ്വീപിൽ ഊഷ്മള സ്വീകരണം നൽകി. ഇന്ന് രാവിലെ 11.30 ന് എത്തേണ്ട വിമാനം സാങ്കേതിക തടസ്സം കാരണം ഉച്ച കഴിഞ്ഞു 1.45 ന് ആണ് എത്തിയത്. അതോടെ വിമാനയാത്രക്കാരുമായി കടമത്ത് ദ്വീപിലേക്ക് പോകേണ്ട അതിവേഗ യാത്രാകപ്പൽ ക്യാൻസലായി. തുടർന്ന് അഗത്തി SKSSF അടക്കമുള്ള സംഘടന പ്രവർത്തകർ ഇടപ്പെട്ട് പ്രത്യേകം ബോട്ട് തയ്യാറാക്കി അദ്ദേഹത്തെ യാത്രയാക്കി.


മദ്രസ്സ അധ്യാപകർ, SKSSF പ്രവർത്തകർ, വിഖായ പ്രവർത്തകർ രാവിലെ മുതൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ അലങ്കരിച്ച വാഹനത്തിൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. തങ്ങൾ വിമാനത്താവളത്തിന്റെ പുറത്തെത്തിയത്തോടെ പ്രവർത്തകർക്ക് ആവേശം അണപൊട്ടി. പരമ്പരാഗത രീതിയിൽ ഇളനീര് നൽകി സ്വീകരിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അഗതി ഖാളി ഹനീഫ ദാറിമിയുടെ വീട്ടിൽ ഭക്ഷണ സൽകാരമുണ്ടായിരുന്നു. കൂട്ടപ്രാർത്ഥനക്ക്‌ ശേഷം 3.45 ന് സജ്ജമാക്കിയ ബോട്ടിൽ കട്‌മത്തിലേക്ക് യാത്ര തിരിച്ചു. അഗതി ഖാസി, എപി ഹുസൈൻ ഫൈസി, കട്മത് യൂണിറ്റ് SKSFF സാരഥി ടി.ഷാഫി മറ്റ് വിഖായ ഭടൻമാർ എന്നിവർ തങ്ങളെ ബോട്ടിൽ അനുഗമിച്ചു.

വാർത്ത: ഹുസൈൻ ഫൈസി അഗതി

SHARE YOUR FEEDBACK

RECENT IN THIS CATEGORY