DweepDiary.com | ABOUT US | Thursday, 18 April 2024

"കല്യാണ കോലങ്ങളും ധൂര്‍ത്തും നിര്‍ത്തലാക്കണം" - ആന്ത്രോത്ത് ഖാളി ഹംസക്കോയ ഫൈസി

In religious BY Admin On 10 May 2018
ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തെയും മതമൂല്യങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന കല്യാണ ആർഭാട നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ആന്ത്രോത്ത് ദ്വീപിലെ ഖാളിയും ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ബഹു: ഹംസക്കോയ ഫൈസി ആവശ്യപ്പെട്ടു. ആന്ത്രോത്ത് ഹുസൈൻ പള്ളിയിൽ വെച്ച് ഈ മാസം അഞ്ചിനു നടന്ന ചില നിക്കാഹുകൾക്ക് മുന്നോടിയായി നടന്ന ഖുതുബയില്‍ പ്രബോധനം നല്‍കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദ്വീപിലെ അഞ്ച് ചെറുപ്പക്കാരുടെ നിക്കാഹുകൾക്ക് അദ്ദേഹം കാർമികത്വം വഹിച്ചു.

ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഹുസൈൻ ഫൈസി അഗത്തി, നിലവിലെ പ്രസിഡന്റ് അബ്ദുൽ റഊഫ് ഫൈസി, അൽ-അബ്റാർ സാരഥി അബ്ദുൽ ഹക്കീം സഖാഫി തുടങ്ങി പ്രമുഖർ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY