DweepDiary.com | ABOUT US | Saturday, 20 April 2024

കാരന്തുര്‍ മര്‍ക്കസിന് ദ്വീപിന്റെ കൈത്താങ്ങ്

In religious BY Admin On 03 January 2018
കാരന്തൂര്‍- കാരന്തൂര്‍ മര്‍ക്കസിന്റെ റൂബിലി ജൂബിലി വേദിയെ ലക്ഷ്യമാക്കി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവര ശേഖരണം എത്തിയപ്പോള്‍ കൗതുകമായി ലക്ഷദ്വീപ് തുരുത്തുകളില്‍ നിന്നും വിഭവങ്ങള്‍ എത്തി. മര്‍ക്കസ് യത്തീം ഖാന ഹോംകെയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശേഖരിച്ച വസ്ത്രങ്ങളും മറ്റുമാണ് 'ലക്ഷദ്വീപില്‍ നിന്ന് മര്‍ക്കസിലേക്ക്' എന്നെഴുതുയ പെട്ടികളില്‍ കപ്പല്‍ വഴി എത്തിയത്. ചെത്ത്ലാത്ത് എസ്.എസ്.എഫ് സൗത്ത് വിങ്ങാണ് ലക്ഷദ്വീപില്‍ നിന്ന് ശേഖരണത്തിന് നേതൃത്വം നല്‍കിയത്. മര്‍ക്കസ് മുത്വവല്ലിലെ ദ്വീപ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് സാജിദ്, അശ്റഫലി, ഹാഫിള്, മുര്‍ശിദ്, ലക്ഷദ്വീപ് സ്റ്റേറ്റ് എസ്.എസ്.എഫ് അംഗം സലീം , ലഹറുദ്ധീന്‍ അഹ്സനി എന്നിവരുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ എത്തിച്ചത്. മര്‍ക്ക്സില്‍ ​എത്തിയ സംഘത്തെ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലാര്‍, വി.പി.എം.ഫൈസി വെല്യാപള്ളി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY