DweepDiary.com | ABOUT US | Tuesday, 23 April 2024

സംഘടനാ പുനഃക്രമീകരണം; ലക്ഷദ്വീപില്‍ നേതൃപര്യടനം തുടങ്ങി

In religious BY Admin On 14 September 2017
അഗത്തി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള സുന്നി സംഘശക്തിയുടെ പുനഃക്രമീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷദ്വീപില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കേന്ദ്ര നേതാക്കളുടെ പര്യടനം ആരംഭിച്ചു. നേതൃപര്യടനത്തോടനുബന്ധിച്ച് അഗത്തി ഖാസി പി. ചെറിയ കോയ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിസംഗമം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. വി. അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. ബി. അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍, കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫി, പി.പി. അബ്ദുല്‍ ബാരി പ്രസംഗിച്ചു. ആന്ത്രോത്തില്‍ നടന്ന ധര്‍മ്മകാഹളം പരിപാടിയില്‍ സയ്യിദ് ഫതഹുല്ല ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍.വി. അബ്ദുറസാഖ് സഖാഫി വിഷയാവതരണം നടത്തി. സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹാശിം സഖാഫി, പി.പി. മുഹസിന്‍ തങ്ങള്‍, എ. മുഹമ്മദ് മുസ്തഫ തങ്ങള്‍ പ്രസംഗിച്ചു.
കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കവരത്തില്‍ നടന്ന ദ്വിദിന പടയൊരുക്കം ക്യാമ്പ് തയ്യാറാക്കിയ പദ്ധതി കരടുപ്രകാരം മുസ്ലിം ജമാഅത്ത് അന്തിമരൂപം നല്‍കിയ മാര്‍ഗരേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതര ദ്വീപുകളിലെ നേതൃപര്യടനവും അനുബന്ധ കര്‍മപദ്ധതികളും ഒക്ടോബര്‍ 15നകം പൂര്‍ത്തിയാവും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY