DweepDiary.com | ABOUT US | Thursday, 25 April 2024

ഹജ്ജ് ആദ്യസംഘം ആഗസ്റ്റ് 13നു

In religious BY Admin On 01 June 2017
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് സര്‍വിസുകളില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മാറ്റം വരുത്തി. ആഗസ്റ്റ് 13 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നേരത്തേ, ആഗസ്റ്റ് എട്ട് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന്റെ ചുമതല സൗദി എയര്‍ലൈന്‍സിനാണ്. 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഹജ്ജ് സര്‍വിസിനായി ഉപയോഗിക്കുകയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പ്രതിദിനം രണ്ടിലധികം വിമാന സര്‍വിസുകളുണ്ടാിരിക്കുമെന്നും വിശദമായ ഷെഡ്യൂള്‍ തയാറായി വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 747 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. കേരളത്തില്‍ നിന്ന് 11,197 തീര്‍ഥാടകരും ലക്ഷദ്വീപില്‍ നിന്ന് 298 പേരും മാഹിയില്‍ നിന്ന് 80 പേരും ഉള്‍പ്പടെ 11,575 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി പോകുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കിയതുള്‍പ്പെടെ കേരളത്തിന് അധിക സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY