DweepDiary.com | ABOUT US | Friday, 19 April 2024

മാലിന്യ നീക്ക സ്തംഭനം- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു

In regional BY Admin On 03 February 2016
ചെത്ത്ലാത്ത്- മണ്ണില്‍ അലിഞ്ഞ് ചേരാത്ത പ്ലാസ്റ്റിക് പോലെയുള്ള മാലിന്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി പരിസ്ഥിതി വകുപ്പ് നാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖഖരണ പാത്രങ്ങള്‍ (waste bin) മിക്കതും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 7 മാസത്തോളമായി ഇതിന്റെ നീക്കം സ്തംഭിച്ചതിനെ തുടര്‍ന്നാണിത്. പരിസ്ഥിതി വകുപ്പ് സ്ഥാപിച്ച പാത്രങ്ങളാണെങ്കിലും ഇതിനെ എടുത്തുമാറ്റുന്നതിനുള്ള തൊഴിലാളികളെ പഞ്ചായത്ത് മുഖേനയാണ് എടുക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ വകുപ്പിലെക്കുള്ള ഫണ്ട് തീര്‍ന്നതാണ് തൊഴിലാളികളെ എടുക്കാന്‍ സാധിക്കാത്തതായി അധികാരികള്‍ പറയുന്നത്. ഫണ്ടിനായി നിരവധി തവണ മേലധികാരികള്‍ക്ക് കത്ത് അയച്ചിട്ടും ഇതുവരെയായി നടപടിയൊന്നു മുണ്ടായില്ലെന്ന് ബന്ധപ്പെട്ടവര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ കുന്ന് കൂടുന്നത് നാടിനും നാട്ടുകാര്‍ക്കും ഏറെ ഭീഷണിയാവുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY