DweepDiary.com | ABOUT US | Thursday, 28 March 2024

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

In regional BY Admin On 02 February 2016
ചെത്ത്ലാത്ത്(1.2.16):- സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ റോഡ് സുരക്ഷിതത്വ വാരത്തോടനുബന്ധിച്ച് ബോധ വല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പോലീസ് സ്റ്റേഷന്റെ അംഗണത്തില്‍ സംഘടിപ്പിച്ച പരിപാടി വില്ലേജ് ദ്വീപ് പഞ്ചാത്ത് ചെയര്‍പേഴ്സണ്‍ ശ്രീ. പി.ഐ.അബ്ദുല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ.മുല്ലക്കോയ പരിപാടിക്ക് സ്വാഗതം പറഞ്ഞു. എസ്.ഡി.ഓ ശ്രീ.കുഞ്ഞിക്കോയ വാഹന യാത്രക്കാര്‍ പാലിക്കേണ്ട മര്യാദകളെക്കുറുച്ചും അത് ലങ്കിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും സംസാരിച്ചു. റോഡ് സുരക്ഷിതത്വത്തെക്കുറിച്ച് കോണ്‍സ്റ്റബിള്‍ ശ്രീ.ഷാഫി, കോണ്‍സ്റ്റബിള്‍ ശ്രീമതി.പാത്തുമ്മാബി എന്നിവര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. രണ്ട് ദിവസം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ട പുറത്താക്കല്‍ മിഗ്ദാദിന്റെ മഅഫിറത്തിനായുള്ള പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ഫയര്‍ മാന്‍ ശ്രീ.പി.പി.ഇബ്റാഹിം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ നാട്ടിലെ വാഹന ഉടമകള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. സംശയ നിവാരണ സമയത്ത് ലൈസെന്‍സിനായി RTO ദ്വീപില്‍ ക്യാമ്പ് ചെയ്യാത്തതിന്റെ പേരാഴ്മ വാഹന ഉടമകള്‍ ഉന്നയിച്ചു. RTO ഇനെ എത്രയും വേഗം എത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് എസ്.ഡി.ഓ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY