DweepDiary.com | ABOUT US | Thursday, 28 March 2024

'ഫാടാവലിയും ഫടഫറച്ചിലിലും' ആവേശമായി അഗത്തി മര്‍ക്കസ്

In regional BY Admin On 03 October 2015
അഗത്തി (02.10.2015): ദ്വീപിന്റെ ചരിത്രത്തില്‍ ഇത് അപൂര്‍വ്വ കാഴ്ചയാണ്. വൃധ സദനങ്ങളില്ലാത്ത ദ്വീപ് സമൂഹമാണെങ്കിലും ഇവിടെ പല വൃദ്ധരും വീട്ടു തടങ്കലിലാണെന്ന് പറയേണ്ടതിലേക്ക് കാലം മാറുകയാണ്. ഇതിന് ഒരറുതിവരുത്തുകയാണ് അഗത്തി സുന്നി മര്‍ക്കസ്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇവിടെ നടക്കാനിരിക്കുന്ന 'തലമുറ സംഘമത്തിന്റെ' ഭാഗമായി നടന്ന 'വയോജന സംഗമം' അക്ഷരാര്‍ത്ഥത്തില്‍ ദ്വീപിന്റെ പൂര്‍വ്വകാല ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. ഫാടാവരിഅനുഭവങ്ങളും പണ്ടത്തെക്കഥകളും അനുഭവങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായിമാറി. പ്രായാധിക്യം കൊണ്ട് നടക്കാന്‍ വയ്യാതെ വീട്ടില്‍ ചടഞ്ഞു കുടുന്നവരും സമപ്രായക്കാരും ഒന്നിച്ചുരു വേദിയില്‍ സംഗമിച്ച അപൂര്‍വ്വ കാഴ്ചക്ക് ക്രസന്റ് പബ്ലീക് സ്കൂളിന്റെ മുറ്റത്ത് ജനം സാക്ഷിയായി.
മര്‍കസ് പ്രസിഡന്റ് എം.അബ്ദുസ്സമദ്കോയ ദാരിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ,പരിപാടി മെഡിക്കല്‍ ഓഫിസര്‍ ‍ഡോ. മുഹമ്മദ്കോയ, കല്‍പേനി ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പണ്ടത്തെക്കാലം, പണ്ടത്തെക്കഥ, അന്നെങ്ങിനെ ഇന്നെങ്ങിനെ, ഫാടാവലിയും ഫടഫറച്ചിലും എന്നീ മൂന്ന് വ്യത്യസ്ത പഴമ ഓര്‍മിപ്പിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകളും, പാട്ടുകളും, ഓര്‍മ പുതുക്കലും നടന്നപ്പോള്‍ വലീയോടം പൊളിഞ്ഞ സമയത്തുള്ള അനുഭവ സാക്ഷ്യം വഹിച്ച വളയ്യനോട മുഹമ്മദ് (75) (മമ്മീക്കുവ) നെ എം.കെ മുഹമ്മദ് (മാലി) പൊന്നാടയണിച്ച് ആദരിച്ചു.
പരിപാടിയില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കെ.സി അബ്ദുല്‍ ഖാദര്‍ സഖാഫി വിഷയാവതരണം നടത്തി PWD AE (Rtd) ആര്‍.പി. സെയ്ത് മുഹമ്മദ്, Aria Manager AIRINDIA (Rtd) എം.ഐ. ചെറിയകോയ എന്നിവര്‍ ആശംസയറിയിച്ചു. ടി.കെ.പി അബുസലാംകോയ മുസ്ല്യാര്‍ സ്വാഗതവും പി.കെ.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പ്രകടിപ്പിച്ച വേദിയില്‍ പങ്കെടുത്ത മുതിര്‍ന്ന പൌരന്മാര്‍ക്ക് മര്‍കസിന്റെ വക "പുതു വസ്ത്ര കിറ്റ്" വിതരണം ചെയ്ത് പിരി‌‌‌ഞ്ഞത് നിറകണ്ണുകളോടെയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY