DweepDiary.com | ABOUT US | Thursday, 25 April 2024

കില്‍ത്താന്‍ ചെയര്‍പേഴ്സണ്‍ രാജിവെച്ചു

In regional BY Admin On 02 August 2015
കില്‍ത്താന്‍(1..08.15)- കില്‍ത്താന്‍ ദ്വീപ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അഭ്യന്തരപ്രശ്നങ്ങള്‍ക്കൊടുവില്‍ ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയാ ഹാജി രാജിക്ക് വഴങ്ങി. ചെയര്‍പേഴ്സണ്‍ സ്ഥാനവും മെമ്പര്‍ഷിപ്പ് സ്ഥാനവും രാജിവെച്ചെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ മെമ്പര്‍ഷിപ്പ് സ്ഥാനം രാജിവെച്ചത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ചീഫ് കൗണ്‍സിലര്‍ ശ്രീ.ആച്ചാട അഹമദ് ഹാജിയും , വൈസ് ചീഫ് കൗണ്‍സിലര്‍ ശ്രീ.എം.യൂസഫും കില്‍ത്താനില്‍ ക്യാമ്പ് ചെയ്യവേയാണ് രാജി. രാജിക്ക് നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായെങ്കിലും ഈ മാസം 23 ന് നടക്കാനിരിക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇലക്ഷന്‍ മുന്നില്‍ കണ്ടാണ് രാജി സമര്‍പ്പിച്ചത്. വൈസ്ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ് മാസ്റ്റര്‍ ചെയര്‍പേഴ്സന്റെ ചാര്‍ജ് വഹിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY