DweepDiary.com | ABOUT US | Saturday, 20 April 2024

35 വര്‍ഷത്തിനുശേഷം നൂറ് മേനി വിജയത്തിളക്കവുമായി അമിനി സെക്കന്ററി സ്കൂള്‍

In regional BY Admin On 31 July 2015
അമിനി (പ്രത്യേക ലേഖകന്‍): 2014-2015 അദ്ധ്യയന വര്‍ഷം സീനിയര്‍ സെക്കന്ററി സ്കൂളിലെ 151 വിദ്യാര്‍ത്ഥികള്‍ SSLC പരീക്ഷ എഴുതിയപ്പോള്‍ 148 വിദ്യാര്‍ത്ഥികള്‍ മികവുള്ള വിജയം കൈവരിക്കുകയും തല്‍ക്ഷണം നടത്തപ്പെട്ട SAY പരീക്ഷയില്‍ 3 വിദ്യാര്‍ത്ഥികള്‍ കൂടി വിജയം കൈവരിച്ചതോടെ 151 വിദ്യാര്‍ത്ഥികളും (100%) വിജയിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതിനു പുറമെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിയായ എന്‍. സി. മുഹമ്മദ് ഇഖ്ബാല്‍ +2 പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) കരസ്ഥമാക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വിജയങ്ങള്‍ക്കെല്ലാം വേണ്ടി കഠിന പ്രയത്നം ടത്തിയ എം. സി. മുഹമ്മദ് പ്രിന്‍സിപ്പാള്‍, പി. കെ. സൈയ്ദ് മുഹമ്മദ് അസി. ഹെഡ്മാസ്റ്റര്‍, അദ്ധ്യാപിക-അദ്ധ്യാപക സുഹൃത്തുക്കള്‍, വിദ്യാര്‍ത്ഥികള്‍, SMC ഭാരവാഹികള്‍ എല്ലാവരും അങ്ങേയറ്റം പങ്ക് വഹിച്ചവരാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ സാധ്യമായത്. തുടര്‍ന്നും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്ഥാപനത്തിലെ അദ്ധ്യാപിക-അദ്ധ്യാപക സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY