DweepDiary.com | ABOUT US | Saturday, 20 April 2024

കുട്ടികളേയും അദ്ധ്യാപകരേയും അനുമോദിച്ചു

In regional BY Admin On 02 July 2015
കല്‍പേനി: ഇസ്ളാമിക വിദ്യാഭ്യാസവും ഭൌതിക വിദ്യാഭ്യാസത്തിനും ദ്വീപുകാര്‍ എന്നും വന്‍കരയെ ആശ്രയിക്കണം. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഈ ഭൂമിശാസ്ത്രപരമായ പരിമിധികളെ മറികടക്കാറുണ്ട്. ഒരു പക്ഷെ ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായിട്ടാവാം വന്‍കരയെ ആശ്രയിക്കാതെ സ്വന്തം ദ്വീപിൽ ഒരുപറ്റം കുട്ടികള്‍ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നത്. കുട്ടികളെയും അവരുടെ ഉസ്താദിനേയും നാട്ടുകാരും പണ്ഡിതൻമാരും പ്രമാണിമാരും ഒന്നടക്കം അനുമോദിച്ചു. കൽപ്പേനി ഖാളി ജനാബ് ഹൈദരലി മുസ്ല്യാർ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു, വേദിയിൽ കൽപ്പേനി ദ്വീപിലെ മറ്റ് പണ്ഡിതൻമാർ, ഡോ.സി.ജി. പൂക്കോയ, സ്ഥലം മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ജി.ജലീൽ, സബ് ഡിവിഷണല്‍ ഓഫീസര്‍ എ.പി. ആറ്റക്കോയ, ദ്വീപ് പഞ്ചായത്ത് ചെയര്‍മാന്‍ എ.എം കാസ്മീക്കോയ എന്നിവരും സന്നിഹിതരായിരുന്നു.

കൂട്ടികളുടെ ഉസ്താദ് വി.എം. നജ്മുൽ ഹുസൈൻ ഉസ്താദ് അവർകളേയും സദസ്സ് ഒന്നടങ്കം ആദരിച്ചു. മർഹൂം പീച്ചിയത്ത് ആറ്ററ്റ ഉസ്താദിന്റെ മകനാണ് വി.എം. നജ്മുൽ ഹുസൈൻ. പഠന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് ഹിഫ്ള് പഠിക്കാനായി അദ്ദേഹത്തെ വങ്കരയിലേക്കായച്ചിരുന്നു. പ്രയാസങ്ങളില്‍ പോലും കഠിനാദ്ധ്വാനം ചെയ്ത അദ്ദേഹം ഹാഫിളാവുകയായിരുന്നു.


റിപ്പോര്‍ട്ട്: ശാനവാസ് കുന്നാംഗലം, പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍, കല്‍പേനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY