DweepDiary.com | ABOUT US | Friday, 26 April 2024

കൊപ്ര സംഭരണം വൈകുന്നു- കോണ്‍ഗ്രസ്സ് ധരണ

In regional BY Admin On 27 March 2015
കില്‍ത്താന്‍(26.3.15):- കൊപ്ര സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കില്‍ത്താന്‍ യൂണിറ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ധര്‍ണ സംഘടിപ്പിച്ചു. എസ്.ഡി.ഓ ഓഫീസിന്റെ അംങ്കണത്തില്‍ സംഘടിപ്പിച്ച ധരണ ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയ ഹാജി ഉത്ഘാടനം ചെയ്തു. എന്‍.സി.പി യുടെ അധികാര പരിധിയിലുള്ള സൈസൈറ്റിക്കും ഫെഡറേഷനുമെതിരെയായിരുന്നു ധരണ. കൊപ്ര സംഭണം മാര്‍ച്ച് മാസം അവസാനമായും എടുക്കാനുള്ള ഉത്തരവ് ലഭിക്കാത്തതാണ് സമരത്തിന് മുഖ്യകാരണം. ധരണയില്‍ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ മറ്റ് പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ഇനിയും വൈകുന്ന പക്ഷം കൂടുതല്‍ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സമരമിതി പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY