DweepDiary.com | ABOUT US | Thursday, 28 March 2024

മേലധികാരികളുടെ ഉറപ്പ് - എന്‍.സി.പിയുടെ റിലേ നിരാഹാരസമരം അവസാനിപ്പിച്ചു

In regional BY Admin On 27 March 2015
കില്‍ത്താന്‍(25.3.15):- പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രണ്ടുവര്‍ഷത്തോഷമായി ഇന്റാളേഷന്‍ കാത്തുകിടക്കുന്ന എക്സറേ മെഷീന്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി റിലേ നിരാഹാരം നടത്തിയ എന്‍.സി.പി സമരം നിര്‍ത്തിവെച്ചു. ഒരു മാസത്തിനുള്ളില്‍ മെഷീന്‍ സ്ഥാപിക്കുമെന്നുള്ള അധികാരികളുടെ രേഖാമൂലമുള്ള ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി ദ്വീപ് ഡയറിയോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായാണ് റിലേ നിരാഹാരം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് എന്‍.സി.പി കില്‍ത്താന്‍ യൂണിറ്റ് സംഘടിപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY