DweepDiary.com | ABOUT US | Thursday, 28 March 2024

നല്ലകോയയുടെ 'പുതിയ ദുനിയാവ്' പ്രകാശനം ചെയ്തു

In regional BY Admin On 25 November 2014
അമിനി- എന്‍.സി.നല്ലകോയ രചിച്ച 'പുതിയ ദുനിയാവ്' എന്ന നാടക പുസ്തകത്തിന്റെ പ്രകാശനം എസ്.ഡി.ഓ.ശ്രീ.ടി.കാസിം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍സിഫ് അഡ്വ.ചെറിയകോയ, പ്രിന്‍സിപ്പാള്‍ ശ്രീ.യൂസഫ് പാളി, ചെയര്‍പേഴ്സണ്‍ ശ്രീമതി.കെ.കെ.ഹൈറുന്നിസാ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭൂതകാല യവനിക നീക്കി ആചാരങ്ങളും നാട്ടുനടപ്പുകളും പുരോഗമന പാതയില‍ ഒന്നിക്കാനാവാത്ത രംഗവേദിയാണ് പുതിയ ദുനിയാവ് എന്ന നാടകം. ചടുലവും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണം. നീലപ്പരപ്പിലെ പച്ചത്തുരുത്തുകള്‍ക്ക് അവരുടേതായ ഹൃദയത്തുടിപ്പുകളും തനിമയുമുണ്ടെന്ന് നാടകകൃത്ത് നമ്മോട് പറയുന്നു. സ്ഫോടനാത്മകമായ രംഗങ്ങളും തലമുറകള്‍ തമ്മിലുള്ള ഏറ്റ് മുട്ടലും പുതുയ ആശയങ്ങള്‍ക്ക് തിരികൊളുത്തുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള വേണ്ടിയുള്ള പോരാട്ടങ്ങളും ജീവിത സന്ദര്‍ഭങ്ങളും നല്ലകോയയുടെ ഈ നാടകം ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യത്തെ നാടക പുസ്കം കൂടിയാണ്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍. ദ്വീപ് ഡയറി ഓണ്‍ലൈനിലൂടേയും പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY