DweepDiary.com | ABOUT US | Saturday, 20 April 2024

പിരിച്ച് വിട്ട ജീവനക്കാരന് അഡ്മിനിസ്ട്രേറ്ററുടെ പച്ചക്കൊടി

In regional BY Admin On 25 November 2014
കവരത്തി- കില്‍ത്താന്‍ ദ്വീപ് സ്വദേശിയും വിഗലാംഗനുമായ കുഞ്ഞിമോന്‍ ഇവിടത്തെ പഞ്ചായത്തില്‍ ജോലിചെയ്ത് വരികെയാണ് ഫണ്ടില്ലാത്ത കാരണത്താല്‍ പിരിച്ച് വിട്ടത്. തുടര്‍ന്ന് കുന്നിമോന്‍ തന്റെ വീല്‍ ചെയറുമായി തലസ്ഥാനത്തേക്ക് വിട്ടു. അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് കാര്യം ബോധിപ്പിച്ചു. ഉടന്‍ തന്നെ അഡ്മിനിസ്ട്രറ്റര്‍ ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനുള്ള ഉത്തരവ് കില്‍ത്താന്‍ പഞ്ചായത്തിന് കൈമാറി. പിന്നീട് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്ന് നാട്ടിലേക്കുള്ള വെസ്സല്‍ പ്രോഗ്രാം തിരക്കി. പക്ഷെ തന്റെ കാല് വെച്ച് പോര്‍ട്ട് ഓഫീസിന്റെ മുകളിലത്തെ നിലയിലേക്ക് കയറാന്‍ സാധിക്കാത്ത കുന്നിമോന്‍ അസിസ്റ്റന്‍ പോര്‍ട്ട് ഓഫീസറെ താഴെ തന്നെ വന്ന് കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. അസിസ്റ്റന്റ് പോര്‍ട്ട് ഓഫീസര്‍ ഇറങ്ങിവന്ന് കാര്യങ്ങള്‍ ശ്രവിച്ചു. തന്റെ വീല്‍ ചെയറുമായി നാട്ടിലെത്തണമെന്നും അതിന് സൗകര്യമുള്ള വെസ്സല്‍ ഏര്‍പ്പാടാക്കണമെന്നുള്ള കുന്നിമോന്റെ ആവശ്യം അംഗീകരിച്ചു. അങ്ങനെ പഞ്ചായത്തും മറ്റ് മേലധികാരികളും കൈയ്യൊഴിഞ്ഞപ്പോള്‍ ലക്ഷദ്വീപ് ഡിസൈബിള്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് കൂടിയായ കുന്നിമോന് ഇത് പൊരുതി നേടിയ വിജയം കൂടിയാണിത്. കുന്നിമോന് കില്‍ത്താന്‍ LDWA ഉഷ്മളമായ സ്വീകരണം നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY