DweepDiary.com | ABOUT US | Saturday, 20 April 2024

എസ്.കെ.എസ്.എസ്.എഫ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

In regional BY Admin On 21 October 2014
അഗത്തി:- എസ്.കെ.എസ്.എസ്.എഫ് അഗത്തി യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. തെക്ക് തൻവീറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പയിൻ സ്ഥലത്തെ ബഹു. ഡെപ്യൂട്ടി കളക്ടർ ശ്രീ. ബുസർ ജംഹർ ഉൽഘാടനം ചെയ്തു. ലഹരി മനുഷ്യരിലും സമൂഹത്തിലും വിതയ്ക്കുന്ന വിപത്തിനെക്കുറിച്ചും യുവാക്കളിലും വിദ്യാർത്ഥികളിലും അവരറിഞ്ഞും അറിയാതെയും ശീലിക്കുന്ന ലഹരി ആസ്വാദനം എങ്ങനെ തടയാം എന്ന തീവ്രയത്നത്തിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും ഉൽഘാടകപ്രാസംഗികൻ വിശദീകരിച്ചു. ലഹരി ആസ്വാദനം വഴി തകിടം മറിയുന്ന കുടുംബജിവിതത്തെക്കുറിച്ചും അതുവഴി സമൂഹം നേരിടുന്ന ഭവിഷ്യതതുകളെക്കുറിച്ചും ഇസ്ലാമിക വീക്ഷണത്തിൽ മദ്രസ്സാ പ്രധാന അധ്യാപകൻ ഹാജി. എ. ബദറുദ്ധീൻ ദാരിമി ഉൽബോധിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നതിലും കൈവശം വെക്കുന്നതിലും നേരിടാവുന്ന നിയമനടപടികളെക്കുറിച്ച് സ്ഥലം സബ് ഇൻസ്പെക്ടർ ശ്രീ. അക്ബറലി തന്റെ ആശംസപ്രസംഗത്തിൽ വിശദീകരിച്ചു. നിരന്തരലഹരി ഉപയോഗം വഴി ഉണ്ടാകുന്ന മാരകരോഗങ്ങളെക്കുറിച്ചും ഇതുവഴി നാം അനുഭവിക്കുന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ചും ഡോ. അമിത്ത്,ഡോ. മുഹമ്മദ് കോയ എന്നിവർ വിശദീകരിച്ചു. ലഹരിക്കെതിരെ ജനങ്ങൾ കൈകോർത്തും മേൽ ഉദ്യോഗസ്ഥന്മാരുടെ നിയമനടപടികളോട് യോജിക്കാനും ആശംസപ്രസംഗത്തിൽ പ്രസിഡന്റ് ബഹു. ഹുസൈൻ ഫൈസി സംസാരിച്ചു. നിറഞ്ഞ സദസ്സിൽ നിന്നും ഉയർന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡോക്ടർമാരും ഉസ്താദുമാരും അനുയോജ്യമായ വാക്കിലൂടെ മറുപടി നൽകി. അഗത്തി ഖാസി. ബഹു. എൻ. മുഹമ്മദ് ഹനീഫ ദാരിമി പ്രാരംഭ പ്രാർത്ഥന നടത്തുകയും വർക്കിംഗ് സെക്രട്ടറി ബഹു., അബ്ദുൽസലാം അസ്‌ഹരി യോഗത്തിന് സ്വാഗതവും സെക്രട്ടറി ബഹു. അബ്ദുൽ ശുക്കൂർ നന്ദിയും പ്രകടിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY