DweepDiary.com | ABOUT US | Saturday, 20 April 2024

കില്‍ത്താന്‍ ഇരുട്ടില്‍ തപ്പുന്നു

In regional BY Admin On 19 October 2014
കില്‍ത്താന്‍- കഴിഞ്ഞ 5 ദിവസമായി തുടരുന്ന പവ്വര്‍ കട്ടില്‍ നാട്ടുകാര്‍ നട്ടം തിരിയുന്നു. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കറണ്ട് കട്ട് ചെയ്യുകയും ശേഷം പുതിയ ട്രാന്‍സ്ഫോര്‍മറിലൂടെയുള്ള ശ്രമത്തില്‍ പരാജയപ്പെടുകയും കേബിള്‍ കത്തുകയും ചെയ്തു. തിരിച്ച് പഴയതിലൂടെ കറണ്ട് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതും പരാചയപ്പെട്ടു. ഇതോടെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാക്കി കറണ്ട് കട്ട് തുടങ്ങി. അശാസ്ത്രീയമായ രീതിയില്‍ ട്രാന്‍സ്ഫോര്‍മറില്‍ കറണ്ട് കൊടുക്കാന്‍ ശ്രമിച്ചതാണ് കേബിള്‍ കത്താന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പവ്വര്‍ കട്ട് കാരണം മൊബൈല്‍ നെറ്റ് വര്‍ക്കും അവതാളത്തിലാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY