DweepDiary.com | ABOUT US | Thursday, 30 November 2023

കെ ബാഹിറിന്റെ എട്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

In regional BY P Faseena On 27 September 2023
കിൽത്താൻ: കെ ബാഹിറിന്റെ ഏട്ടാമത്തെ പുസ്തകമായ 'മിഴി തുറന്ന് മിനിക്കോയിയിൽ' പ്രസിദ്ധീകരിച്ചു. കോഴിക്കോട് കൂര ബുക്സാണ് പ്രസാധകർ. 150 രൂപയാണ് പുസ്തകത്തിന്റെ വില.
മിനിക്കോയ് ദ്വീപിനെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. മിനിക്കൊയ് ദ്വീപിനെ പരിചയപ്പെടുത്തികൊണ്ട് ആദ്യമായി എഴുതിയ പുസ്തകമെന്നും ഒരു ദ്വീപുകാരൻ നടത്തുന്ന യാത്രയാണെന്ന സവിശേഷതയും പുസ്തകത്തിനുണ്ട്.
മിനിക്കോയ് ദ്വീപിനെക്കുറിച്ചുള്ള വിവിധ വിഷയങ്ങൾ അറിയാൻ പുസ്തകത്തിലൂടെ സാധിക്കും. ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും പുസ്തകം പ്രയോജനപ്പെടും എന്നാണ് കരുതുന്നതെന്ന് എഴുത്തുകാരൻ കെ ബാഹിർ ദ്വീപ് ഡയറിയോട് പറഞ്ഞു. കോപ്പി ആവശ്യമുള്ളവർക്ക് 9496275299 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്തോ കൂര ബുക്സിൽ നിന്ന് നേരിട്ടോ വാങ്ങാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY