DweepDiary.com | ABOUT US | Saturday, 14 September 2024

ലക്ഷദ്വീപിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് ആവർത്തിക്കരുത്: രാത്രികാല ഹെലികോപ്റ്റർ സേവനം ഉറപ്പുവരുത്തണം:ജെ.ഡി.യു

In regional BY P Faseena On 18 May 2023
കൽപേനി: എയർ ആംബുലൻസ് ലഭിക്കാത്തതിനെതുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ജെ.ഡി.യു. ലക്ഷദ്വീപിൽ എയർ ആംബുലൻസ് കൃത്യസമയത്ത് ലഭിക്കാതെ ഉണ്ടാകുന്ന മരണങ്ങൾ കൂടിവരുന്നു. രാത്രി കാലങ്ങളിൽ അപകടം സംഭവിച്ചാൽ രോഗിയെ വിദഗ്ദ്ധ ചികിത്സക്കായി വൻകരയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും യുവ ജെ.ഡി.യു കൽപേനി ഘടകം സെക്രട്ടറി എ.കെ മുജീബ് പറഞ്ഞു.
മികച്ച ആശുപത്രികൾ ഇല്ലാത്ത ദ്വീപിൽ അത്യാസന്ന നിലയിലാക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സക്കായി കേരളത്തെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കൃത്യസമയത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാറില്ല. ഇത്തരം കാര്യങ്ങൾ ഭരണകൂടം ഗൗരവമായി കാണണം. ചികിത്സകിട്ടാതെ ജീവൻ നഷ്ടമാവുന്നത് തുടർക്കഥയാവരുത്. ജനങ്ങളുടെ ജീവന് വില നൽകിക്കൊണ്ട് രാത്രികാലങ്ങളിലെ ഹെലിക്കോപ്റ്റർ സേവനം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ എത്രയും പെട്ടന്ന്‌ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന്എ.കെ മുജീബ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് അപകടത്തിൽപ്പെട്ട കൽപേനി സ്വദേശിയായ യുവാവ് കൃത്യസമയത്ത് ചികിത്സകിട്ടാതെ മരണപ്പെട്ടത്. രാത്രിയായതിനാൽ യുവാവിനെ ചികിത്സക്കായി ഇവാക്വാറ്റ് ചെയ്യാൻ കഴിയാതെവരികയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY