മാനദണ്ഡങ്ങൾ പാലിച്ചില്ല: ഒപ്റ്റിക്കൽ ഫൈബർ ഫാസ്റ്റ് നെറ്റ്‌വർക്ക് പദ്ധതിയുടെ കേബിൾ പ്രവർത്തന നിർമാണം തടഞ്ഞു

കിൽത്താൻ: കിൽത്താനിൽ ഒപ്റ്റിക്കൽ
ഫൈബർ ഫാസ്റ്റ് നെറ്റ്‌വർക്ക് പദ്ധതിയുടെ കേബിൾ പ്രവർത്തന നിർമാണം തടഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി കേബിൾ പ്രവർത്തന നിർമാണം നടത്തിയപ്പോഴാണ് തടഞ്ഞത്.
നേരത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് നിർമാണം നടത്തിയിരുന്നു. പത്ത് വർഷമായിട്ടും ഏറ്റെടുക്കൽ നടപടികളൊ, നഷ്ടപരിഹാരം നൽകുകയൊ ചെയ്തിട്ടില്ല. ഈ പ്രശ്നം നിലനിൽക്കെയാണ് അധികൃതർ കേബിൾ കണക്ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ ഇതേരീതിയിൽ കൈകാര്യം ചെയ്തത്.
ഒടുവിൽ പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ എത്തിയപ്പോൾ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അനുവാദമില്ലാതെയും, മാനദണ്ഡം അനുസരിച്ചുമല്ലാതെയും പ്രവർത്തനങ്ങൾ തുടരേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.