DweepDiary.com | ABOUT US | Saturday, 14 September 2024

കിൽത്താൻ എൻ.എസ്.യു.ഐ യൂണിറ്റ് സമ്മേളനത്തിന് തുടക്കം

In regional BY P Faseena On 14 May 2023
കിൽത്താൻ: എൻ.എസ്.യു.ഐ കിൽത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ വിദ്യാർത്ഥി സംഗമത്തിന് തുടക്കം. യൂണിറ്റ് പ്രസിഡന്റ് മുജ്തബ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു.
കിൽത്താൻ പഞ്ചായത്ത് സ്റ്റേജിൽ വെച്ച് നടത്താനിരുന്ന സമ്മേളനം കാലാവസ്ഥ പ്രതികൂലമായതിനാൽ കോൺഗ്രസ്‌ ഓഫിസ് പരിസരത്തേക്ക് മാറ്റി.
യൂത്ത് കോൺഗ്രസ് കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് ജലീൽ അറക്കൽ, സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ്‌ റമീസ്, ബുർഹാനുദ്ധീൻ, സംസ്ഥാന കോർഡിനേറ്റർ മുമ്പിൻ സംറൂദ്, യൂണിറ്റ് സെക്രട്ടറി സൈനുദ്ധീൻ ഒ. പി, ട്രഷറർ മുഹമ്മദ്‌ കാസിം തുടങ്ങിയവർ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY